തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കൃത്രിമം കാട്ടിയെന്ന എകെ പാർട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനിച്ചത്.

ഇസ്താബുള്‍: തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താബുളിൽ തദ്ദേശ തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനം. മാർച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ത്വയ്ബ് എർദോഗന്‍റെ എകെ പാർട്ടി വൻ തിരിച്ചടി നേരിട്ടു. ഇസ്താബുൾ ഭരണം സോഷ്യലിസ്റ്റുകൾ ഉൾപ്പെട്ട പ്രതിപക്ഷ സഖ്യം പിടിച്ചെടുക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം കൃത്രിമം കാട്ടിയെന്ന എകെ പാർട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ തീരുമാനിച്ചത്. ജൂൺ 23നാണ് റീഇലക്ഷൻ.

സർക്കാർ തീരുമാനം ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടി സിഎച്ച്പിയുടെ സ്ഥാനാർത്ഥി എക്രേം ഇമമോഗ്ലുവിനെ നഗരത്തിന്‍റെ മേയറായി തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജനാധിപത്യത്തിന്‍റെ വിജയത്തിനായി എല്ലാ ശ്രമവും നടത്തുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.