Asianet News MalayalamAsianet News Malayalam

ഹാഗിയ സോഫിയക്ക് ശേഷം ചോറ മ്യൂസിയവും മുസ്ലിം പള്ളിയാക്കി എര്‍ദോഗാന്‍

വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്. മ്യൂസിയം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറന്ന് കൊടുത്തു.
 

Turkeys historic Chora church also switched to mosque
Author
İstanbul, First Published Aug 22, 2020, 12:28 AM IST

ഇസ്താംബുള്‍: ഹാഗിയ സോഫിയക്ക് ശേഷം തുര്‍ക്കിയിലെ പ്രശസ്തമായ ചോറ മ്യൂസിയവും മുസ്ലിം പള്ളിയാക്കി എര്‍ദോഗാന്‍ ഭരണകൂടം. ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യന്‍ പള്ളിയായി നിര്‍മ്മിക്കുകയും 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവര്‍ത്തിച്ചതാണ് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റിയത്. കോണ്‍സ്റ്റാന്റിനേപ്പിളിലെ നഗര മതിലുകള്‍ക്ക് സമീപത്തെ ചോറ മ്യൂസിയം പ്രശസ്തമാണ്. വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്. മ്യൂസിയം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറന്ന് കൊടുത്തു. നാലാം നൂറ്റാണ്ടിലാണ് ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണം തുടങ്ങിയത്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ചു. 

പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധയമുയര്‍ന്നെങ്കിലും തീരുമാനം നടപ്പാക്കി. തൊട്ടുപിന്നാലെ, ഒരുമാസത്തിന് ശേഷമാണ് ചോറ മ്യൂസിയവും ആരാധനാലയമാക്കുന്നത്. മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര്‍ ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
 

Follow Us:
Download App:
  • android
  • ios