Asianet News MalayalamAsianet News Malayalam

അധികാര ദുർവിനിയോഗം തുറന്നുകാട്ടിയതിന് അംഗീകാരം: സമാധാന നൊബേൽ രണ്ട് മാധ്യമപ്രവർത്തകർക്ക്

അധികാര ദുർവിനിയോഗം തുറന്നുകാട്ടാൻ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്കാരം

two journalist Dimitry Muratov and Maria Ressa wins Nobel peace Prize
Author
Delhi, First Published Oct 8, 2021, 3:06 PM IST

ദില്ലി: ഇത്തവണ സമാധാനത്തിനുള്ള നോബേൽ (Nobel peace prize) സമ്മാനം രണ്ട് മാധ്യമപ്രവർത്തകർ (Journalists) പങ്കുവെക്കും. ഫിലിപ്പിനോ-അമേരിക്കൻ മാധ്യമപ്രവർത്തക മരിയ റസ (Maria Ressa), റഷ്യൻ മാധ്യമപ്രവർത്തകൻ ദമിത്രി മുറാത്തോ (Dimitry Murato) എന്നിവർക്കാണ് നോബേൽ (Nobel). അധികാര ദുർവിനിയോഗം തുറന്നുകാട്ടാൻ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്കാരം. ഇരുവരും നിർഭയ മാധ്യമ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേൽ സമിതി വിശേഷിപ്പിച്ചു.

നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവർത്തകരുടെയും പ്രതിനിധികളാണ് ഇവരെന്നും നോബേൽ സമിതി വ്യക്തമാക്കി. 11 ലക്ഷം ഡോളറാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനത്തുക. ഫിലിപ്പൈൻ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ നിരന്തരം തന്റെ റാപ്ലർ എന്ന ഓൺലൈൻ മാധ്യമം വഴിയാണ് മരിയ റെസ്സ വാർത്തകൾ നൽകിയത്. 

റഷ്യൽ നൊവാജ ഗസറ്റ് എന്ന പത്രം സ്ഥാപിച്ച ദിമിത്രി മുറാത്തോ അന്ന് മുതൽ കഴിഞ്ഞ 24 വർഷമായി പത്രത്തിന്റെ എഡിറ്ററാണ്. റഷ്യയിൽ അഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ലോക ഫുഡ് പ്രോഗ്രാമിനാണ് കഴിഞ്ഞ വർഷം സമാധാന നോബേൽ സമ്മാനം ലഭിച്ചത്. ലോകമാകെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നടത്തിയ ഇടപെടലാണ് ഇവരെ സമ്മാനത്തിന് അർഹരാക്കിയിരുന്നത്.
 

Follow Us:
Download App:
  • android
  • ios