Asianet News MalayalamAsianet News Malayalam

അഫ്ഗാന്‍ പതാകയുമായി പ്രതിഷേധക്കാര്‍; വെടിയുതിര്‍ത്ത് താലിബാന്‍, രണ്ട് പേര്‍ കൊല്ലപ്പെട്ടു

താലിബാന്‍റെ  മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. ബുധനാഴ്ചയാണ് വെടിവയ്പുണ്ടായത്. താലിബാന്‍ പതാക അംഗീകരിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്‍റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. 

two killed and many injured after Taliban opens fire at protestors with Afghanistan flag
Author
Jalalabad, First Published Aug 18, 2021, 7:06 PM IST

അഫ്ഗാനിസ്ഥാന്‍ പതാക വീശിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തില്‍ നടന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് താലിബാന്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഇക്കണോമിക്സ്  ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

താലിബാന്‍റെ  മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. ബുധനാഴ്ചയാണ് വെടിവയ്പുണ്ടായത്. താലിബാന്‍ പതാക അംഗീകരിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്‍റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. 

കാബൂൾ കൊട്ടാരത്തിൽ താലിബാൻ കൊടി നാട്ടി ! അഫ്ഗാനിസ്ഥാൻ പതാക നീക്കം ചെയ്തു

താലിബാന്‍റെ അക്രമ ദൃശ്യങ്ങള്‍ പങ്കുവച്ചത് അഫ്ഗാനിസ്ഥാനിലെ  എക്സ്റ്റേണല്‍ റിലേഷന്‍സിലെ എച്ച്പിസി ഡയറക്ടര്‍ ആയ നജീബ് നങ്യാലാണ്.

ഇനി 'ഇസ്ലാമിക് എമിറേറ്റ്‍സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍'; പേരുമാറ്റി താലിബാന്‍

'പരിഷ്‌കാരങ്ങള്‍' തുടങ്ങി; ജോലി സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ വീട്ടിലേക്ക് പറഞ്ഞുവിട്ട് താലിബാന്‍

ഞായറാഴ്ച കാബൂളില്‍ പ്രവേശിച്ച താലിബാന്‍ കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തിരുന്നു, പകരം താലിബാന്‍റെ കൊടി നാട്ടുകയും ചെയ്തിരുന്നു. ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്‍ഗാനിസ്ഥാന്‍റെ പേരും താലിബാന്‍ മാറ്റിയിരുന്നു.

സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമില്ല, ഹിജാബ് വേണ്ടിവരും; സൂചന നല്‍കി താലിബാന്‍

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേരെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചിരുന്നു. 1990ലെ പ്രത്യയശാസ്ത്രത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ യാതൊരു വ്യത്യാസവുമില്ലെന്നും എന്നാല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല, സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക നിയമങ്ങളനുസരിച്ച്; നയം വ്യക്തമാക്കി താലിബാന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios