ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം സിഎച്ച് മൗണ്ടില്‍ സി പി ജെയിംസ് (89) കിടങ്ങന്നൂര്‍ സ്വദേശി കുര്യന്‍ വര്‍ഗീസ്(68) എന്നിവരാണ് മരിച്ചത്. സിപി ജെയിംസ് ന്യൂയോര്‍ക്കിലും കുര്യന്‍ വര്‍ഗീസ് ഫിലാഡല്‍ഫിയയിലുമാണ് അന്തരിച്ചത്. അമേരിക്കയില്‍ ഓഗസ്റ്റോടെ മരണം 1,34, 000 ആകുമെന്നാണ് റിപ്പോര്‍ട്ട്. 

വൈറസിന്‍റെ ഉത്ഭവം ചൈനീസ് ലാബിലാണെന്ന അമേരിക്കയുടെ ആരോപണം തള്ളിക്കളഞ്ഞിരിക്കയാണ് യൂറോപ്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍. അതേസമയം കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡി കണ്ടെത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇത് മനുഷ്യരില്‍ പരീക്ഷിച്ചോ എന്ന് വ്യക്തമാക്കിയിട്ടില്ല. ആന്‍റിബോഡിയുടെ സാന്നിധ്യം കൊറോണ വൈറസ് ബാധ തടയുമോയെന്ന കാര്യത്തില്‍ പഠനങ്ങളും നടന്നിട്ടില്ല.