Asianet News MalayalamAsianet News Malayalam

ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി, രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചു 

പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.

two ministers resigned UK boris johnson cabinet in crisis
Author
London, First Published Jul 5, 2022, 11:42 PM IST

ലണ്ടൻ : ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചതോടെ ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി. റിഷി സുനക്, സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നൽകിയത്.  പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു.

ക്രിസ് പിഞ്ചർ അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനാണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ രാജി.

ബോറിസ് ജോൺസണ് തുടരാം, അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നതായി രാജിവെച്ച മന്ത്രിമാർ പറഞ്ഞു. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വ്യക്തമാക്കി. 

പുടിൻ സ്ത്രീയായിരുന്നെങ്കിൽ...; യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ച് ബോറിസ് ജോൺസൺ

പുടിൻ സ്ത്രീയായിരുന്നെങ്കിൽ...; യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ച് ബോറിസ് ജോൺസൺ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ ‌യുക്രൈനിൽ യുദ്ധം തുടങ്ങില്ലായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുടിൻ ഒരു സ്ത്രീയായിരുന്നുവെങ്കിൽ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തൻ യുദ്ധം തുടങ്ങുമെന്ന് ഞാൻ കരുതുന്നില്ലെന്ന്  ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ബോറിസ്  ബോറിസ് ജോൺസൺ ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു..കൂടുതൽ ഇവിടെ വായിക്കാം 

 

Follow Us:
Download App:
  • android
  • ios