വാഷിംഗ്ടൺ: ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ഷോവിനുള്ള ശിക്ഷ 8 ആഴ്ചകൾക്കുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളായി ഷോവിന് 75 വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കഴിഞ്ഞ മെയ് 25 നായിരുന്നു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്.  പ്രസിഡന്റ് ജോ ബൈഡൻ കോടതി നടപടികൾ വൈറ്റ് ഹൌസിലിരുന്ന് വീക്ഷിച്ചു.