വാഷിംഗ്ടണ്‍: സഹോദരന്‍ റോബര്‍ട്ട് ട്രംപിന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശനിയാഴ്ച രാത്രിയാണ് റോബര്‍ട്ട് മരിച്ചത്. ട്രംപ് സഹോദരനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പിറ്റേദിവസമാണ് റോബര്‍ട്ടിന്റെ വിയോഗം. 

''വേദനയോടെ അറിയിക്കട്ടെ എന്റെ സഹോദരന്‍ റോബര്‍ട്ട് അന്തരിച്ചു. അവന്‍ എനിക്ക് സഹോദരന്‍ മാത്രമല്ല, അവനായിരുന്നു എന്റെ ഉറ്റ സുഹൃത്ത്. അവനെ എനിക്ക് മിസ്സ് ചെയ്യും. പക്ഷേ നമ്മള്‍ വീണ്ടും കാണും. അവന്റെ ഓര്‍മ്മ എന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകും. ഐ ലവ് യൂ. റെസ്റ്റ് ഇന്‍ പീസ്'' -  ട്രംപ് പ്രസ്താവനയിലൂടെ പറഞ്ഞു. 

72 കാരനായ റോബര്‍ട്ട്, ട്രംപിനേക്കാള്‍ രണ്ട് വയസ്സ് ഇളയതാണ്. ബിസിനസ്സുകാരനം റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറുമായിരുന്നു അദ്ദേഹം. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.