Asianet News MalayalamAsianet News Malayalam

മല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യം ലണ്ടൻ കോടതി തള്ളി

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 3000 കോടി രൂപ ലോണെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയർന്നിരുന്നു  

uk court rejects viajy malya plea to stop extradition to india
Author
London, First Published Apr 8, 2019, 4:17 PM IST

ലണ്ടൻ:സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി.സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ഹർജി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളി. 

കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ്  ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി തള്ളിയത്.

 ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 3000 കോടി രൂപ ലോണെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട വിജയ് മല്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയർന്നിരുന്നു  

Follow Us:
Download App:
  • android
  • ios