25കാരിയായ ഇന്ത്യൻ യുവതിയുമായി പ്രണയ ബന്ധമെന്ന് ഭാര്യയുടെ ആരോപണം; ബക്കിങ് ഹാം സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്തു
ഇരുവരും തമ്മിലുള്ള സാമ്പത്തികവും വ്യക്തിപരവുമായ ബന്ധം പുറത്തുവന്നതോടെയാണ് നടപടി. ഹൈദരാബാദ് യുവതി എഴുതിയ ഡയറി കുറിപ്പുകൾ പ്രൊഫസർ ടൂളിയുടെ ഭാര്യ സിൻഡിയ സർവകലാശാലക്ക് കൈമാറി.

ഹൈദരാബാദ്: ബക്കിംഗ്ഹാം സർവകലാശാല വൈസ് ചാൻസലർ ജെയിംസ് ടൂളിയെ സസ്‌പെൻഡ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യുവതിയുമായി ടൂളിക്ക് ബന്ധമുണ്ടെന്ന് ഭാര്യ പരാതി നല്‍കിയതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സസ്പെന്‍ഷന്‍ നടപടി വൻവിവാദമായി. ടൂളിയുമായുള്ള ബന്ധം വിവരിച്ച് ഹൈദരാബാദ് യുവതി എഴുതിയ ഡയറി കുറിപ്പുകൾ പ്രൊഫസർ ടൂളിയുടെ ഭാര്യ സിൻഡിയ സർവകലാശാലക്ക് കൈമാറിയിരുന്നു. 65 കാരനായ ടൂളിയുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഫീസ് അടയ്ക്കാൻ ടൂളി സഹായിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു. ഹൈദരബാദിലെ ദരിദ്ര സമൂഹങ്ങൾക്ക് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ബക്കിങ് ഹാം സര്‍വകലാശാല ആരംഭിച്ച പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയപ്പെട്ടത്.
ഭർത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് ഇവർ ആരോപണം ഉന്നയിച്ചതോടെ സംഭവം പുറത്തറിഞ്ഞത്. നൈജീരിയയില്‍ ജനിച്ച സിൻഡിയ അറിയപ്പെടുന്ന ടിവി അവതാരകയും സംരഭയുമാണ്. തുടർന്ന് സർവകലാശാല അധികൃതർ അടിയന്തര യോഗം ചേർന്നു. അതേസമയം, പ്രൊഫസർ ടൂളി ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
Read More... നവീന്‍ ബാബുവിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍
ഹൈദരാബാദ് സ്വദേശിയ യുവതി 18 വയസ്സുള്ളപ്പോഴാണ് ടൂളിയെ ആദ്യമായി കണ്ടുമുട്ടിയത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ ബന്ധം പ്രണയമായി മാറിയെന്നും ഡയറികൾ വിവരിക്കുന്നു. ഈ സമയത്ത് ടൂളിക്ക് അൻപത് വയസ്സായിരുന്നു. അവരുടെ ബന്ധം ആരംഭിക്കുമ്പോൾ അവൾക്ക് 21 വയസ്സായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചുവെങ്കിലും പിന്നീട് തനിക്ക് 25 വയസ്സായിരുന്നുവെന്ന് യുവതി പറഞ്ഞു. 2022ലാണ് ടൂളി സിൻഡിയയെ വിവാഹം കഴിയ്ക്കുന്നത്. 2024ൽ ദമ്പതികൾ വേർപിരിഞ്ഞു.