Asianet News MalayalamAsianet News Malayalam

Easter 2022 : ഈസ്റ്റർ യുക്രൈൻ ജനതയ്ക്ക് ഒപ്പമെന്ന് മാർപാപ്പ: യുദ്ധത്തിന്റെ ക്രൂരതയ്ക്ക് വിമർശനം

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കുർബാനനയക്ക് ഫ്രാൻസീസ് പാപ്പ നേതൃത്വം നൽകിയില്ല. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് ഒരു വലിയ വെള്ളക്കസേരയിൽ ഇരുന്നാണ് തന്റെ പ്രസംഗം വായിച്ചത്

Ukraine War Francis Papa criticises on easter 2022 message
Author
Vatican City, First Published Apr 17, 2022, 6:42 AM IST

വത്തിക്കാൻ സിറ്റി: ഈസ്റ്റർ ദിന സന്ദേശത്തിൽ യുക്രെയ്ൻ യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. യുദ്ധത്തിന്റെ കൂരിരുട്ടിൽ കഴിയുന്ന യുക്രൈൻ ജനതയാക്കായി ഈ രാത്രി പ്രാർത്ഥിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. ഉയിത്തെഴുന്നേൽപ്പിന്റെ പ്രത്യാശയേകുന്ന തിരുനാളിൽ, സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നിയായിരുന്നു ഫ്രാൻസീസ് പാപ്പയുടെ സന്ദേശം.

യുക്രെയിൻ ജനതയുടെ ധീരതയെ വാഴ്ത്തിയ പാപ്പ, ദൈന്യതയുടെ നാളുകളിൽ യുക്രൈൻ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ചു. കഴിഞ്ഞ മാസം റഷ്യൻ സൈന്യം തടവിലാക്കപ്പെടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത മെലിറ്റോപോളിലെ മേയർ ഇവാൻ ഫെഡോറോവും കുടുംബവും കുർബാനയിൽ പങ്കെടുത്തു. മൂന്ന് യുക്രേനിയൻ പാർലമെന്റ് അംഗങ്ങളുടെയും പളളിയിൽ എത്തിയിരുന്നു.

യുക്രേനിയൻ ഭാഷയിൽ "ക്രിസ്തു ഉയിർത്തെഴുന്നേറ്റു" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കുർബാനനയക്ക് ഫ്രാൻസീസ് പാപ്പ നേതൃത്വം നൽകിയില്ല. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് ഒരു വലിയ വെള്ളക്കസേരയിൽ ഇരുന്നാണ് തന്റെ പ്രസംഗം വായിച്ചത്. ഇറ്റാലിയൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റയുടെ അധ്യക്ഷതയിലാണ് ചടങ്ങുകൾ നടന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 5500 വിശ്വാസികൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ ബസലിക്കയിൽ എത്തിയിരുന്നു. നിങ്ങൾ ജീവിക്കുന്ന ഈ ഇരുട്ടിൽ, മിസ്റ്റർ മേയറെ, പാർലമെന്റംഗങ്ങളെ, യുദ്ധത്തിന്റെ, ക്രൂരതയുടെ കനത്ത ഇരുട്ടിൽ, ഞങ്ങൾ എല്ലാവരും ഈ രാത്രിയിൽ നിങ്ങൾക്കൊപ്പം പ്രാർത്ഥിക്കുന്നു, പ്രാർത്ഥിക്കുന്നു. എല്ലാ ദുരിതങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ കമ്പനിയും പ്രാർത്ഥനയും നിങ്ങൾക്ക് നൽകാനും നിങ്ങളോട് പറയാനും മാത്രമേ കഴിയൂ: "ധൈര്യം! ഞങ്ങൾ നിങ്ങളെ അനുഗമിക്കുന്നു!" ഞങ്ങൾ ഇന്ന് ആഘോഷിക്കുന്ന ഏറ്റവും വലിയ കാര്യം നിങ്ങളോട് പറയുക

Follow Us:
Download App:
  • android
  • ios