കഴിഞ്ഞയാഴ്ചയാണ് നടന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
കീവ്: റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം പാഷ ലീ (33) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രൂക്ഷയുദ്ധം നടക്കുന്ന ഇര്‍പിന്‍ നഗരത്തിലയിരുന്നു ഇദ്ദേഹം. കഴിഞ്ഞയാഴ്ചയാണ് നടന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യുദ്ധം തുടങ്ങിയതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ യുക്രൈന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നിരുന്നു. മീറ്റിങ് ഓഫ് ക്ലാസ്‌മേറ്റ്‌സ്, ഫ്‌ലൈറ്റ് റൂള്‍സ്, സെല്‍ഫി പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ പാഷ ലീ അഭിനയിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ ഒഡേസ ചലച്ചിത്രോത്സവമാണ് പാഷ ലീയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക; ബ്രിട്ടനും നിരോധനത്തിന്
വാഷിങ്ടൺ: യക്രൈന്‍ - റഷ്യ യുദ്ധം (Ukraine - Russia War) മുറുകുന്നതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റേതാണ് (US President Joe Biden) പ്രഖ്യാപനം. വില നിയന്ത്രിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ലോകത്തെ പ്രചോദിപ്പിക്കുന്നെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ബ്രിട്ടനും നിരോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്‍റെ ഭാഗമായാണ് റഷ്യൻ എണ്ണ ഇറക്കുമതി നിരോധിക്കാൻ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ തീരുമാനിച്ചത്. റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിരോധനം. റഷ്യയിൽ നിന്നുള്ള എണ്ണയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതി 2022 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് ബ്രിട്ടനും അറിയിച്ചു. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
