റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഏക മാര്‍ഗം പാലം പാലം തകര്‍ക്കലാണെന്ന് സൈന്യത്തിന് ബോധ്യമായി. പാലം തകര്‍ക്കാനുള്ള സന്നദ്ധത അറിയിച്ച് വോളോഡിമിറോവിച്ച് മുന്നോട്ടുവന്നു. 

കീവ്: റഷ്യന്‍ സേനയുടെ (Russian Military) മുന്നേറ്റം തടയാന്‍ സ്വയം ജീവന്‍ ബലി നല്‍കി യുക്രേനിയന്‍ പട്ടാളക്കാരന്‍ (Ukranian Soldier). ക്രീമിയയെ യുക്രൈനുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ക്കുന്നതിനിടയിലാണ് പട്ടാളക്കാരനായ വിറ്റാലി സ്‌കാകുന്‍ വോളോഡിമിറോവിച്ച് (Vitaly Skakun Volodymyrovych) ജീവന്‍ ബലിയര്‍പ്പിച്ചത്. റഷ്യന്‍ ടാങ്കുകളുടെ ആക്രമണത്തെ തടയാനാണ് വിറ്റാലി സ്‌കാകുന്‍ വോളോഡിമിറോവിച്ചിനെ തെക്കന്‍ പ്രവിശ്യയായ കെര്‍സണിലെ ഹെനിചെസ്‌ക് പാലത്തിലേക്ക് വിന്യസിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഏക മാര്‍ഗം പാലം പാലം തകര്‍ക്കലാണെന്ന് സൈന്യത്തിന് ബോധ്യമായി. പാലം തകര്‍ക്കാനുള്ള സന്നദ്ധത അറിയിച്ച് വോളോഡിമിറോവിച്ച് മുന്നോട്ടുവന്നു. പാലം തകര്‍ത്ത് തിരികെയെത്താന്‍ സാധിക്കില്ലെന്ന് വോളോഡിമിറോവിച്ച് അറിയാമായിരുന്നു. പാലം തകര്‍ത്തതോടൊപ്പം സ്‌ഫോടനത്തില്‍ അദ്ദേഹവും ജീവന്‍ വെടിഞ്ഞു. പാലം തകര്‍ന്നതോടെ റഷ്യന്‍ സൈന്യത്തിന് എളുപ്പവഴി ഇല്ലാതായി. ഈ സമയം മുതലെടുത്ത് യുക്രൈന്‍ സൈന്യവും തിരിച്ചടിച്ചു. 

Add Asianetnews as a Preferred SourcegooglePreferred


വോളോഡിമിറോവിച്ചിന്റെ ധൈര്യത്തെ വാഴ്ത്തി യുക്രൈന്‍ സൈന്യം രംഗത്തെത്തി. ''റഷ്യന്‍ സൈന്യത്തെ തടയാന്‍ ജെനിഷ് കാര്‍ പാലം തകര്‍ക്കാന്‍ തീരുമാനിച്ചു. മിലിട്ടറി എന്‍ജീയര്‍ സ്‌കകുന്‍ വിറ്റാലി വോളോഡിമിറോവിച്ചാണ് ഈ ചുമത ഏറ്റെടുത്തത്. പാലം തകര്‍ത്തു. പക്ഷേ അവിടെ നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹത്തിനായില്ല. സ്‌ഫോടനത്തില്‍ ഞങ്ങളുടെ സഹോദരന്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ വീരോചിതമായ പ്രവൃത്തി ശത്രുവിന്റെ മുന്നേറ്റത്തെ ചെറുത്തു. ഈ സമയം ഞങ്ങള്‍ക്ക് യൂണിറ്റിനെ മാറ്റി സ്ഥാപിക്കാനും പ്രതിരോധം സംഘടിപ്പിക്കാനും സാധിച്ചു''- സൈനിക പ്രസ്താവനയില്‍ പറഞ്ഞു. സൈനികന് അദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള സംസ്ഥാന മരണാനന്തര ബഹുമതിയായി നല്‍കുമെന്നും സൈന്യം അറിയിച്ചു. വ്യാഴാഴ്ചയാണ് റഷ്യ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതുവരെയുള്ള റഷ്യന്‍ ആക്രമണത്തില്‍ 130-ലധികം യുക്രേനിയന്‍ കൊ്ല്ലപ്പെട്ടെന്ന് പ്രസിഡന്റ് അറിയിച്ചു.