ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഇരുപത്തിയാറായിരത്തിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 

ടെല്‍ അവീവ്: ഗാസയിലെ വംശഹത്യ തടയാൻ ഇസ്രായേൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. എന്നാൽ, ഉടനടി വെടിനിർത്തലിന് കോടതി ഉത്തരവിട്ടില്ല. ഗാസയിലെ വംശഹത്യയിൽ അടിയന്തര നടപടി വേണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യപ്രകാരമാണ് ഇടക്കാല ഉത്തരവ്. വംശഹത്യ തടയാൻ ഇസ്രയേൽ സ്വീകരിച്ച നടപടികളെ കുറിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഗാസയിൽ മാനുഷിക സഹായങ്ങൾ നിർബന്ധമായും അനുവദിക്കുണമെന്നും കോടതി ഉത്തരവിട്ടു. വിധിയെ ദക്ഷിണാഫ്രിക്കയും ഹമാസും സ്വാഗതം ചെയ്തു. 17 അംഗ ജഡ്ജിമാരുടെ പാനലാണ് ഇടക്കാല വിധി പറഞ്ഞത്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ ഇരുപത്തിയാറായിരത്തിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 

ബന്ദികളെ മോചിപ്പിക്കാൻ ഉടനടി കരാർ വേണം; ഇസ്രയേലിൽ ആഭ്യന്തര പ്രതിഷേധം, തെരുവിലിറങ്ങി സ്ത്രീകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്