ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുപിഎസ് കമ്പനിയുടെ വിമാനം തകർന്ന് വീണത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ കാലോടെയായിരുന്നു സംഭവം.

വാഷിംഗ്ടണ്‍: അമേരിക്കയിൽ കെന്റക്കിയിൽ കാർഗോ വിമാനാപകടം. ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുപിഎസ് കമ്പനിയുടെ വിമാനം തകർന്ന് വീണത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ കാലോടെയായിരുന്നു സംഭവം. വിമാനത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കെന്‍റക്കി നഗരത്തിലാകെ പുക വ്യാപിച്ചു. സംഭവത്തെ തുടർന്ന് എയർപോർട്ട് അടച്ചു. വ്യവസായ മേഖലയിലാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്ന് പൊലീസ് പറയുന്നു. 

ലൂയിവിൽ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം യുപിഎസ് കമ്പനിയുടെ കാർഗോ വിമാനം തകർന്നുവീഴുകയായിരുന്നു. പ്രാദേശിക സമയം അഞ്ചേകാലിനാണ് ഹവായിയിലെ ഹോണോലുലുവിലേക്ക് പറന്നുയർന്ന യുപിഎസ് ഫ്ലൈറ്റ് 2976 തകർന്നു വീണ് കത്തിയത്. റൺവേയിൽ നിന്ന് പറന്നുയർന്നപ്പോൾ തന്നെ വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീ പടരുകയായിരുന്നു. സമീപത്തെ വ്യവസായ മേഖലയിലേക്കാണ് വിമാനം നിലംപതിച്ചത്. അവിശ്വസനീയമായ ദുരന്തമെന്ന് ലൂയിവിൽ മേയർ പ്രതികരിച്ചു.