Asianet News MalayalamAsianet News Malayalam

'പ്രധാനപ്പെട്ട ഇ-മെയിൽ'; തുറന്ന് നോക്കിയ ജീവനക്കാർ ബാങ്ക് മാനേജറുടെ വീഡിയോ കണ്ട് ഞെട്ടി, പിന്നാലെ സസ്പെൻഷൻ

'വളരെ പ്രധാനപ്പെട്ടത്' എന്ന കുറിപ്പോടെയാണ് ബാങ്കിലെ ജീവനക്കാർക്ക് ഇ മെയിൽ എത്തിയത്. മെയിൽ തുറന്ന ജീവനക്കാർ അമ്പരന്നു.

US City bank Manager Suspended After Employees Sent Video Of Him Masturbating report vkv
Author
First Published Nov 8, 2023, 6:11 PM IST

വാഷിങ്ടൺ: സോഫയിലിരുന്ന് സ്വയംഭോഗം ചെയ്യുന്നവീഡിയോ ജീവനക്കാരുടെ ഇ മെയിലിൽ വന്നതിന് പിന്നാലെ  ബാങ്ക് മാനേജർക്കെതിരെ നടപടി. യുഎസിലെ ഒരു സിറ്റി മാനേജർക്കാണ് പണി കിട്ടിയത്.  കൻസാസ് സിറ്റി മാനേജർ ഡഗ് ഗെർബറുടെ വീഡിയോ ആണ് ബാങ്കിലെ മറ്റ് ജീവനക്കാരുടെ ഇ -മെയിലിലേക്ക് അജ്ഞാത ഇ മെയിലിൽ നിന്നുമെത്തിയത്. സംഭവം വിവാദമായതോടെ ബാങ്ക് അധികൃതർ ഗെർബറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 

'വളരെ പ്രധാനപ്പെട്ടത്' എന്ന കുറിപ്പോടെയാണ് ബാങ്കിലെ ജീവനക്കാർക്ക് ഇ മെയിൽ എത്തിയത്. മെയിൽ തുറന്ന ജീവനക്കാർ അമ്പരന്നു. ഡഗ് ഗെർബർ ഒരു സോഫയിലിരുന്ന് സ്വയം ഭോഗം ചെയ്യുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീഡിയോ ഗെർബർ തന്നെ ചിത്രീകരിച്ചതാണെന്നാണ് സൂചന. 'ഗെർബറിന്റെ ഓൺലൈൻ പെരുമാറ്റം തുറന്നുകാട്ടാൻ തങ്ങൾ ആഗ്രഹിക്കുന്നു. ഇത്തരത്തിൽ പെരുമാറുന്നവരെ ഇനിയും തുറന്നുകാട്ടും' എന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പിലുണ്ട്.

ഗെർബർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചെയ്ത വീഡിയോ ആരോ റെക്കോർഡ് ചെയ്തതാകാമെന്നാണ് പ്രാഥമിക വിവരം. സംഭവം പുറത്തായതോടെ ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കി. എന്നാൽ ഇയാളെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പട്ടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനായി ആരോ ചെയ്ത കുബുദ്ധിയാണെന്നാണ് ബാങ്കിലെ ചില ജീവനക്കാർ പ്രതികരിച്ചത്. എന്നാൽ  ഒരു ഇടക്കാല മാനേജരെ തെരഞ്ഞെടുത്തു  ഗെർബറിനെ പുറത്താക്കണമെന്നും ചില ജീവനക്കാർ ആവശ്യപ്പെടുന്നു. ഇത്തരമൊരു മാനേജർക്ക് ടീമിനെ ശരിയാവിധം നയിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്.

Read More : 'എല്ലാം ആ ഫോൺ കോളിന് പിന്നാലെ'; മലയാളി യുവാവും കാമുകിയും ജീവനൊടുക്കിയത് ഒരുമിച്ച് താമസം തുടങ്ങി മൂന്നാം നാൾ

Follow Us:
Download App:
  • android
  • ios