ടെഹ്രാന്‍: ഇറാന്‍റെ  റെവല്യൂഷണറി ഗാർഡ്സ് ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി അമേരിക്ക. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് ഇറാൻ തിരിച്ചടിച്ചത്. 

ഇതോടെ ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ചുമത്തുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഡോണൾഡ് ട്രംപ് പിൻമാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നു.