ബൈഡൻ സർക്കാരിന്റെ കാലത്താണ് ട്യുണീഷ്യൻ പൗരനായ ഇയാളെ അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടാനമോ തടവറയിലേക്ക് മാറ്റിയത്.
വാഷിങ്ടൺ: 22 വർഷങ്ങളായി ഗ്വാണ്ടാനമോ തടവറയിൽ കഴിയുകയായിരുന്ന ട്യുണീഷ്യൻ പൗരനെ പെന്റഗൺ മോചിപ്പിച്ചു. റിദാഹ് ബിൻ അൽ സാലെ യസീദി എന്നയാളെയാണ് മോചിപ്പിച്ചത്. ഒരു കുറ്റവും ചുമത്താതെയാണ് റിദാഹ് ബിൻ അൽ സാലെ യസീദി 2002 മുതൽ തടങ്കലിൽ കഴിഞ്ഞിരുന്നത്.
ബൈഡൻ സർക്കാരിന്റെ കാലത്താണ് ട്യുണീഷ്യൻ പൗരനായ ഇയാളെ അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വാണ്ടാനമോ തടവറയിലേക്ക് മാറ്റിയത്. 37-ാം വയസിൽ കാരാഗൃഹത്തിലടക്കപ്പെട്ട ഇയാൾ തന്റെ 59 -ാം വയസിലാണ് സ്വദേശത്തേക്ക് മടങ്ങിപ്പോകുന്നത്.
2007 മുതൽ യസീദിയെ മോചിപ്പിക്കാൻ ധാരണയുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് മോചിപ്പിച്ചത്. ട്യുണീഷ്യൻ സർക്കാരിന്റെ അനുമതി വൈകിയതാണ് റിദാഹ് ബിൻ അൽ സാലെ യസീദിയുടെ മോചനത്തിന് നേരത്തെ തടസം നിന്നത്. ബൈഡൻ സർക്കാർ 2020 ൽ ഭരണത്തിലിരിക്കുമ്പോൾ 40 തടവുകാരാണ് ഉണ്ടായിരുന്നതെന്നാണ് കണക്കുകൾ. നിലവിൽ 26 തടവുകാരാണ് ഗ്വാണ്ടാനമോയിലുള്ളത്. ഇക്കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഗ്വാണ്ടമോനയിൽ നിന്ന് വിട്ടയയ്ക്കുന്ന നാലാമത്തെ തടവുകാരനാണ് ഇയാൾ.
