സ്ഥിതി ഗുരുതരമാണ്'. പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും ട്രംപ്

വാഷിംഗ്ടൺ: പ്രശ്നങ്ങള്‍ രൂക്ഷമായ ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 'ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്. സ്ഥിതി ഗുരുതരമാണ്'. പ്രശ്‌നപരിഹാരത്തിന് ഇരുരാജ്യങ്ങളെയും സഹായിക്കാൻ ശ്രമിക്കുന്നതായും ട്രംപ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ നാൽപതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി.കെ.സിങ് പ്രതികരിച്ചു . 'ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായി' . 'എന്നാൽ ഇക്കാര്യം ചൈന മറച്ചു വയ്ക്കുകയാണ്' . 'ഗൽവാനിൽ ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയിരുന്നു' . സൈനികരെ പിന്നീട് വിട്ടയച്ചെന്നും വി.കെ.സിങ് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മോദിയുടെ പ്രസ്താവനയിൽ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്