മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികൾ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിൽ സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികൾ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. കഴിത്ത ജനുവരി 12 നും കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കൊണ്ട് പരിഗണിക്കാനായിരുന്നില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്ന് എങ്കിലും എസ് എഫ് ഐ ഓയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. കമ്പനി രജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സി എം ആർ എൽ നൽകിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നേരത്തെ നോട്ടീസയച്ചിരുന്നു. അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്. ജൂലൈ 7 ന് കേസ് പരിഗണിക്കുമ്പോൾ അന്തിമവാദം തുടങ്ങാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി എം ആർ എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇ ഡി നടത്തിയത്. സേവനങ്ങൾ നൽകാതെ മാസപ്പടി ഇനത്തിൽ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player