വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കടുത്ത അനിശ്ചിതത്വം. വോട്ടെണ്ണലില്‍ ബൈഡന്‍ നാടകീയമായി മുന്നിലെത്തി. വിസ്കോണ്‍സിനിലും ബൈഡന് ജയം. 20,697 വോട്ടിനാണ് ട്രംപിനെ മറികടന്നത്. 

ലീഡ് നിലയിലെ മാറ്റം വിചിത്രമെന്നായിരുന്നു  ട്രംപിന്റെ പ്രതികരണം. വോട്ടെണ്ണൽ മതിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് പോകുമെന്നുമാണ് ട്രംപ് അറിയിക്കുന്നത്. 

ഇലക്ടറൽ കോളേജ് വോട്ടുകളില്‍ 248 നേടി ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുകയാണ്. പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപിന് 213 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. വിസ്കോൺസിൻ ജോ ബൈഡൻ വിജയിച്ചു.

സ്വിംഗ് സ്റ്റേറ്റായ മിഷിഗണിലും മുന്നിലെത്തിയതോടെ , ബൈഡന്‍ ജയപ്രതീക്ഷയിലായി. 270 വോട്ടുകളാണ് ജയത്തിന് വേണ്ടത്. തപാല്‍ വോട്ടിൽ ക്രമക്കേടുണ്ടെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ലീഡ് നിലയിലെ മാറ്റം വിചിത്രമെന്നും ആരോപിച്ചു. അതേസമയം മുഴുവൻ വോട്ടുകളും എണ്ണണമെന്ന് കമലാ ഹാരിസ് ആവശ്യപ്പെട്ടു.