മെക്സിക്കോ: അമേരിക്കന്‍ സ്വദേശിയായ പ്രശസ്ത പര്‍വ്വതാരോഹകന്‍ ബ്രാഡ് ഗോബ്രൈറ്റ് സാഹസികയാത്രക്കിടെ മരിച്ചു. നോര്‍ത്ത് മെക്സിക്കോയിലെ ഷീര്‍ റോക്ക് കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരിച്ചത്. 

ഗോബ്രൈറ്റും സഹയാത്രികനായിരുന്ന എയിഡന്‍ ജാകോബ്സണും ബുധനാഴ്ചയാണ് അപകടത്തില്‍പ്പെട്ടത്. ന്യുവോ ലിയോണില്‍ നിന്നാണ് ഇവര്‍ പര്‍വ്വതം കയാറാന്‍ ആരംഭിച്ചത്. 900 മീറ്റര്‍ പൂര്‍ത്തിയാക്കിയതോടെയാണ് അപകടമുണ്ടായതെന്ന് സാക്ഷികള്‍ പറഞ്ഞു. 

ജാകോബ്സണ്‍ പാറയ്ക്ക് മുകളില്‍ എത്തിയെങ്കിലും ഗോബ്രൈറ്റിന് ഇത് സാധിച്ചില്ല. പാറയ്ക്ക് മുകളില്‍ നിന്ന് തെന്നിയ ഗോബ്രൈറ്റ് മൂന്നൂറ് മീറ്റര്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജാക്കോബ്സണ് വലത്തെ കാലിന് പരിക്കേറ്റിട്ടുണ്ട്.