ബോധം വന്ന ശേഷമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. അന്വേഷണത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ 20 വയസ്സുള്ള യുവതിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ലോസ് ആഞ്ചൽസ്: മകന്റെ കിടപ്പുമുറിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് ബാ​ഗിൽ പൊതിഞ്ഞ നിലയിൽ അമ്മ കണ്ടെത്തി. യുഎസിലെ കാലിഫോർണിയയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മകന്റെ മുറിയിൽനിന്ന് രൂക്ഷ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് അമ്മ മുറി പരിശോധിച്ചത്. അകത്തു കയറിയപ്പോൾ ഒരു സ്ത്രീയുടെ ശരീരമാണെന്ന് തിരിച്ചറിഞ്ഞു. ഉടനെ ഇവർ ബോധരഹിതയായി. ബോധം വന്ന ശേഷമാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. അന്വേഷണത്തിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ 20 വയസ്സുള്ള യുവതിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഫോക്‌സ് 11 റിപ്പോർട്ട് അനുസരിച്ച്, ലോസ് ഏഞ്ചൽസ് പൊലീസിനാണ് അമ്മ വിവരം അറിയിച്ചത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാണ് മരിച്ചതെന്നും വ്യക്തമല്ല.

പോസ്റ്റ് മോർട്ടം, ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാകാനൂ. അതേസമയം മകനെ കണ്ടെത്താനായിട്ടില്ല. പൊലീസിനെ വിളിച്ച സ്ത്രീയുടെ 26 കാരനായ മകനാണ് പ്രതിയെന്ന് പൊലീസ് വക്താവ് സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും ഉദ്യോ​ഗസ്ഥർ തിരച്ചിൽ ആരംഭിച്ചെന്നും വക്താവ് അറിയിച്ചു. കൊലപാതകമാണ് ചുമത്തിയ വകുപ്പ്. അതേസമയം, അമേരിക്കയിൽ സമീപകാലത്ത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്ന സംഭവം നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു.

Read More....ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം

ജനുവരിയിൽ കാലിഫോർണിയയിലെ പലചരക്ക് കടയ്ക്ക് പുറത്ത് ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാർച്ച് 12 ന് ഫുഡ് മാക്‌സ് സ്റ്റോറിന് മുന്നിലെ മാളിലും വലിയ വെള്ള പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽമൃതദേഹം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഈ സംഭവവും. സംഭവങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.