Asianet News MalayalamAsianet News Malayalam

ലൈംഗികാതിക്രമക്കേസിൽ ശിക്ഷകൾ കടുപ്പിച്ച് വത്തിക്കാൻ, നിയമം ഡിസംബ‍ർ എട്ട് മുതൽ പ്രാബല്യത്തിൽ

1983 ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ വരുത്തിയ മാറ്റങ്ങളിലാണ് ഈ നിയമം തിരുത്തൽ വരുത്തുന്നത്. പരാതി ലഭിച്ചാലുടൻ ബിഷപ്പുമാ‍ർ നടപടി സ്വീകരിക്കണമെന്നും  നിയമം ആവശ്യപ്പെടുന്നു. ഡിസംബർ എട്ട് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക...

Vatican Laws changed punishment of sexual harassments
Author
Vatican City, First Published Jun 2, 2021, 12:06 PM IST

വത്തിക്കാൻ സിറ്റി: ലൈം​ഗികാതിക്രമം നടത്തുന്നവർക്കുള്ള ശിക്ഷകൾ കടുപ്പിച്ച് വത്തിക്കാൻ നിയമം. കഴിഞ്ഞ നാൽപ്പത് വർഷമായി നിലവിലുള്ള നി.മത്തിലാണ് പോപ്പ് ഫ്രാൻസിസ് മാറ്റം വരുത്തിയത്. ലൈം​ഗികാതിക്രമം, കുട്ടികളെ ലൈം​ഗികതയ്ക്ക് പ്രേരിപ്പിക്കൽ, ചൈൽഡ് പോൺ, ലൈം​ഗികാതിക്രമം മൂടിവയ്ക്കൽ എന്നിവ പുതിയ നിയമ പ്രകാരം വത്തിക്കാൻ നിയമത്തിന്റെ കീഴിൽ ക്രിമിനൽ കുറ്റമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പോപ്പ് ഫ്രാൻസിസ് പറഞ്ഞു. 

ലോകത്തങ്ങോളമിങ്ങോളം ആയിരത്തിലേറെ ലൈം​ഗികാതിക്രമക്കേസുകളാണ് കഴിഞ്ഞ വ‍ർഷങ്ങളിൽ കത്തോലിക്ക സഭയിലെ വൈദികർക്കെതിരായി റിപ്പോ‍ർട്ട് ചെയ്യപ്പെട്ടത്. 1983 ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ വരുത്തിയ മാറ്റങ്ങളിലാണ് ഈ നിയമം തിരുത്തൽ വരുത്തുന്നത്. പരാതി ലഭിച്ചാലുടൻ ബിഷപ്പുമാ‍ർ നടപടി സ്വീകരിക്കണമെന്നും  നിയമം ആവശ്യപ്പെടുന്നു. ഡിസംബർ എട്ട് മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

Follow Us:
Download App:
  • android
  • ios