ആകെ ഒരക്ഷരമേ തെറ്റിയിട്ടുള്ളൂവെങ്കിലും അത് എഴുത്തുകാരിയുടെ പേരുതന്നെയായി പോയി.

30 വർഷം മുമ്പ് വാങ്ങിയ ഹാരി പോട്ടർ സീരീസിലെ ആദ്യത്തെ പുസ്തകത്തിലെ അക്ഷരത്തെറ്റ് കാരണം ലഭിച്ചത് 10 ലക്ഷം രൂപ. തുച്ഛവിലക്കാണ് അന്ന് ഹാരി പോട്ടർ സീരിസിലെ ആദ്യ പുസ്തകമായ ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്ന കൃതി വാങ്ങിയത്. അൺകറക്ടഡ് പ്രൂഫ് കോപ്പി എന്ന് പുറം ചട്ടയിൽ കൃത്യമായി എഴുതിയിരുന്നു. ലണ്ടനിലെ തെരുവിൽ നിന്നാണ് ഈ പുസ്തക‌മടക്കം മൂന്ന് പുസ്തകങ്ങൾ‍ വെറും 30 രൂപക്ക് വാങ്ങിയത്.

Read More... അടുക്കളയിലെ സിങ്കിന് അടിയിലെ ദ്വാരം പരിശോധിച്ച ദമ്പതികൾ ഞെട്ടി; എല്ലാവിധ സൌകര്യങ്ങളോടും കൂടിയ രഹസ്യമുറി!

പ്രൂഫ് കോപ്പിയാണെന്ന പ്രാധാന്യം മനസ്സിലാക്കാതെ വർഷങ്ങളോളം അലക്ഷ്യമായി സൂക്ഷിച്ചു. എന്നാൽ, ഹാരിപോട്ടർ പഴയ കോപ്പികൾക്ക് വൻ വില ലഭിക്കുന്നുണ്ടെന്ന് ഓൺലൈനിലൂ‌ടെ അറിഞ്ഞു. തുടർന്ന് ബ്രിട്ടീഷ് ലേലക്കമ്പനിയായ ഹാൻ സൺസിനെ അറിയിച്ചു. വളരെ രസകരമാണ് ഈ പുസ്തകത്തിലെ തെറ്റ്. ആകെ ഒരക്ഷരമേ തെറ്റിയിട്ടുള്ളൂവെങ്കിലും അത് എഴുത്തുകാരിയുടെ പേരുതന്നെയായി പോയി. പുസ്തകത്തിന്റെ കവറിൽ ജെ കെ റോളിങ് എന്നതിന് പകരം ജെ എ റോളിങ് എന്നാണ് എഴുതിയിരുന്നത്.