ഇസ്താംബുള്‍: പലപ്പോഴും മനുഷ്യരേക്കാള്‍ വിവേകത്തോടെയും സ്ഥലകാല ബോധത്തോടെയും മൃഗങ്ങള്‍ പെരുമാറാറുണ്ട്, പ്രത്യേകിച്ച് നായ്ക്കള്‍. എന്നാല്‍ അസാധാരണമായൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വീഡിയോയിലെ താരം ഒരു തെരുവ് നായയാണ്. കാലില്‍ പരിക്ക് പറ്റിയപ്പോള്‍ ഫാര്‍മസിയിലെത്തി ചികിത്സ തേടുന്ന നായയെ അത്ഭുതത്തോടെ കാണുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.

ഇസാതാംബൂളിലാണ് പരിക്ക് പറ്റിയത് കാണിക്കാന്‍ നായ  ഫാര്‍മസിയിലെത്തിയത്. ഫാര്‍മസിസ്റ്റിന്റെ അടുത്തെത്തി കാലിലെ പരിക്ക് കാണിച്ച നായയെ ശ്രദ്ധയോടെയും സ്‌നേഹത്തോടെയും പരിചരിക്കുന്ന ഫാര്‍മസിസ്റ്റിനെയും വീഡിയോയില്‍ കാണാം. കാലിലെ മുറിവിന് മരുന്ന് വച്ചുകെട്ടിയപ്പോള്‍ നായ നിലത്ത് കിടന്ന് നന്ദി പ്രകടിപ്പിച്ചു.