ദുബായിലെ ബുർജ് ഖലീഫക്ക് സമീപം ഡ്രോൺ കണ്ടതിന് പിന്നാലെ സ്ഫോടനവും പുകയും ഉണ്ടായതായി റിപ്പോർട്ട്. ഇറാന്റെ ആക്രമണമാണെന്ന ആശങ്കയെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 

ദുബായ്: ഇറാന്റെ ആക്രമണത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ട്. കെട്ടിടത്തിന് സമീപം സ്ഫോടനവും പുകയും ഉയരുന്ന വീഡിയോ പുറത്തുവന്നു. ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെട്ടിടത്തിന് സമീപത്ത് പുക ഉയരുന്നത് കണ്ടത്. ലോക പ്രശസ്തമായ കെട്ടിടം ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്ഫോടനങ്ങൾ മുഴങ്ങിയതിനാൽ കെട്ടിടത്തിൽ നിന്ന് നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. ദുബായിയുടെ ഹൃദയഭാഗത്ത് 828 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബുർജ് ഖലീഫയ്ക്ക് ഏകദേശം 1.5 ബില്യൺ ഡോളർ വിലവരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബായ് നഗരദൃശ്യവും അറേബ്യൻ ഗൾഫും കാണാൻ കഴിയുന്ന ഈ ഭീമൻ ഘടന, 124, 125, 148 നിലകളിലെ നിരീക്ഷണ ഡെക്കുകളിലേക്ക് എല്ലാ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. കെട്ടിടത്തിന്റെ ഡെവലപ്പറായ എമാർ പ്രോപ്പർട്ടീസിനായി ഏകദേശം 1.5 ബില്യൺ ഡോളറിന് ഇൻഷ്വർ ചെയ്തിട്ടുണ്ട്. പുറമെ, അപ്പാർട്ടുമെന്റുകൾ, ഹോട്ടൽ ഇന്റീരിയറുകൾ, ഓഫീസുകൾ എന്നിവ അവയുടെ ഉടമകൾ പ്രത്യേകം ഇൻഷ്വർ ചെയ്തിട്ടുണ്ട്.

ഇറാന്‍റെ ഡ്രോൺ ആക്രമണത്തിൽ ദുബായുടെ അഭിമാന സ്തംഭമായ ബുർജ് അൽ അറബിൽ തീപ്പിടുത്തം. ദുബായ് വിമാനത്താവളവും ജബൽ അലി തുറമുഖവും ആക്രമിക്കപ്പെട്ടു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ചെന്ന റിപ്പോർട്ടും പുറത്തുവരുന്നു.