ഹേഗ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മ്യൂസിയത്തില്‍ നിന്ന് വിഖ്യാത ചിത്രകാരന്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ ചിത്രം മോഷണം പോയി. ആംസ്റ്റര്‍ഡാമിനടത്തുള്ള സിങര്‍ ലാരന്‍ മ്യൂസിയത്തില്‍ നിന്നാണ് പെയിന്റിങ് മോഷ്ടിക്കപ്പെട്ടത്.  

1884ലെ' പാര്‍സണേജ് ഗാര്‍ഡന്‍ അറ്റ് ന്യൂനെന്‍ സ്പ്രിങ്' എന്ന് പേരിട്ട ചിത്രമാണ് മോഷണം പോയത്. ഏകദേശം 6 മില്യണ്‍ യൂറോ വിലവരുന്ന ചിത്രമാണിത്. മ്യൂസിയത്തിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത അകത്തുകയറിയാണ് പെയിന്റിങ് മോഷ്ടിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിന്‍സന്റ് വാന്‍ഗോഗിന്റെ 167-ാം ജന്മദിനമായ തിങ്കളാഴ്ചയാണ് പെയിന്റിങ് മോഷണം പോയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പായിരുന്നു മ്യൂസിയം അടച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക