Asianet News MalayalamAsianet News Malayalam

സമാധാന പ്രേമികളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരിന് അംഗീകാരം; ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സെലന്‍സ്കി

ഒരു ടെലിവിഷൻ ഹാസ്യനടൻ എന്ന നിലയില്‍ നിന്ന് രാജ്യത്തിന്‍റെ പ്രസിഡന്‍റായും പിന്നീട് ആഗോള നേതാവെന്ന നിലയിലേക്കുള്ള അംഗീകാരത്തിന്‍റേയും ചവിട്ടുപടിയായാണ് അംഗീകാരത്തെ ലോകം വിലയിരുത്തുന്നത്.

Volodymyr Zelensky named Time magazines person of the year 2022
Author
First Published Dec 7, 2022, 8:26 PM IST

ഈ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി യുക്രൈന്‍ പ്രസിഡന്‍റ്  വ്ലോദിമിര്‍ സെലന്‍സ്കിയും യുക്രൈന്‍റെ ആത്മാവിനേയും   തെരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ തേടി നേട്ടമെത്തുന്നത്. റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള യുക്രൈനിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയതിനാണ് അംഗീകാരം. ഒരു ടെലിവിഷൻ ഹാസ്യനടൻ എന്ന നിലയില്‍ നിന്ന് രാജ്യത്തിന്‍റെ പ്രസിഡന്‍റായും പിന്നീട് ആഗോള നേതാവെന്ന നിലയിലേക്കുള്ള അംഗീകാരത്തിന്‍റേയും ചവിട്ടുപടിയായാണ് അംഗീകാരത്തെ ലോകം വിലയിരുത്തുന്നത്.

ഫെബ്രുവരിയില്‍ യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെലന്‍സ്കി രാജ്യത്തിന്‍റെ പ്രതിരോധമെന്ന നിലയിലേക്ക് അറിയപ്പെട്ട് തുടങ്ങിയത്. സ്വേച്ഛാധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം തേടുന്ന സമാധാനപ്രേമികളായ ഒരു ജനതയുടെ പോരാട്ടമായി യുക്രൈന്‍റെ ചെറുത്തുനില്‍പിനെ ലോകം കണ്ടത്. റഷ്യ പെട്ടന്ന് തന്നെ യുക്രൈനെ കീഴടക്കുമെന്നും കീവിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കരുതിയ എല്ലാവരേയും അമ്പരപ്പിച്ചാണ് യുക്രൈന്‍ മാസങ്ങള്‍ ചെറുത്ത് നിന്നതും ഇടയ്ക്ക് റഷ്യന്‍ സേനയെ പല മേഖലയില്‍ നിന്ന് തിരികെ തുരത്തിയതും. യുക്രൈനിലെ നേതാക്കള്‍ സുരക്ഷാ താവളങ്ങളിലേക്ക് ഒളിക്കുമെന്ന് കരുതിയ ഇടത്ത് സെലന്‍സ്കി ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങി വന്ന് പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്നു.

രാത്രി കാലങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ സെലന്‍സ്കി സംസാരിച്ചതും ലോക ശ്രദ്ധ നേടിയിരുന്നു. സൈനികര്‍ക്കൊപ്പം യുദ്ധമേഖലയില്‍ കോംപാക്ട് ബൂട്ടും കാക്കി പാന്‍റും പച്ച ടീ ഷര്‍ട്ടും വെട്ടിയൊതുക്കിയ താടിയുമായി  നിന്ന സെലന്‍സ്കി അന്തര്‍ദേശീയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ടെസ്ല മേധാവിയും ബഹിരാകാശ സംരംഭകനുമായ ഇലോണ്‍ മസ്കിനായിരുന്നു ഈ അംഗീകാരം നല്‍കിയത്. 2017ല്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും തുറന്ന് പറഞ്ഞ മി റ്റൂ ക്യാംപയിന് പിന്നില്‍  പ്രവര്‍ത്തിച്ച സൈലന്‍സ് ബ്രേക്കേഴ്‌സിനായിരുന്നു ഈ അംഗീകാരം.

തുര്‍ക്കി ആസ്ഥാനത്ത് വച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി അടക്കം നാല് പേര്‍ക്കും ഒരു മാധ്യമസ്ഥാപനത്തിനുമാണ് 2018ല്‍ ഈ അംഗീകാരം ലഭിച്ചത്.  മരണാനന്തരം ഈ അംഗീകാരം ലഭിക്കുന്ന ആളായി ജമാല്‍ ഖഷോഗി മാറിയിരുന്നു. കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ലോകശ്രദ്ധ നേടിയ ഗ്രെറ്റാ തുംബെര്‍ഗിനായിരുന്നു 2019ലെ ഈ അംഗീകാരം. 

Follow Us:
Download App:
  • android
  • ios