ഹോങ്കോങ്: സർക്കാർ വിരുദ്ധ സമരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഹോങ്കോങ്ങിലെ പ്രതിഷേധക്കാരുടെ നേതാക്കളെ അറസ്റ്റ് ചെയ്തു തുടങ്ങി. ഡൊമോസിസ്റ്റോ പാർട്ടി നേതാക്കളായ ജോഷ്വാ വോങ്ങിനെയും ആഗ്നസ് ചൗവിനേയും തടവിലാക്കി. വിദേശത്തുള്ള പാർട്ടി ചെയർമാൻ ഇവാൻ ലാവിനെതിരെയും കേസെടുത്തിട്ടുണ്ട്. തുടർച്ചയായ പതിമൂന്നാം ആഴ്ചയാണ് ഹോങ്കോങ്ങില്‍ പ്രതിഷേധം തുടരുന്നത്.