മൊസാദ് എന്ന ഹീബ്രു വാക്കിന് 'സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ്' എന്നാണ്. രഹസ്യാന്വേഷണം, രഹസ്യപ്രവര്‍ത്തനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൊസാദിന്റെ ഉത്തരവാദിത്തമാണ്.
ടെൽ അവീവ്: ഇറാനിൽ അതിശക്തമായ വ്യോമാക്രമണം നടത്താൻ ഇസ്രയേലിന് വഴി തുറന്നുകൊടുത്തത് മൊസാദിന്റെ അതീവ രഹസ്യമായ നീക്കങ്ങളായിരുന്നു. ഇറാനിൽ നുഴഞ്ഞുകയറി ഒരു വർഷത്തോളം തയ്യാറെടുപ്പ് നടത്തിയാണ നിർണായകമായ ഓപ്പറേഷനുകൾ മൊസാദ് നടത്തിയത്. ആരാണ് ചാരസംഘടനയായ മൊസാദ്? ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ചാരസംഘടനകളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഉറപ്പായും മൊസാദിന്റെ പേരുണ്ടാകും. ചാരവൃത്തിയിലും ഓപ്പറേഷനുകളിലും സി.ഐ.എക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഏജന്‍സി.
ഇന്ത്യയുടെ നൂറ്റമ്പതില്‍ ഒന്ന് മാത്രം വലിപ്പമുള്ള, നമ്മുടെ കേരളത്തിന്റെ പാതിയോളം മാത്രം വരുന്ന ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ചാരസംഘടനയാണ് മൊസാദ്. മൊസാദ് എന്ന ഹീബ്രു വാക്കിന് 'സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ' എന്നാണ്. രഹസ്യാന്വേഷണം, രഹസ്യപ്രവര്‍ത്തനം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ മൊസാദിന്റെ ഉത്തരവാദിത്തമാണ്. 1949 ഡിസംബറിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോര്‍ഡിനേഷന്‍ എന്ന പേരില്‍ ഔപചാരികമായി മൊസാദ് സ്ഥാപിതമായത്. 1951-ല്‍ ഇതിനെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ടെല്‍ അവീവിലാണ് മൊസാദിന്റെ ആസ്ഥാനം. നിലവില്‍ ഏതാണ്ട് 7,000 തോളം ജീവനക്കാര്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്ഥാപിതമായ സമയം തൊട്ട് നാല് പ്രഖ്യാപിത ലക്ഷ്യങ്ങളാണ് മൊസാദിനെ മുന്നോട്ട് നയിക്കുന്നത്. ഒന്ന്: ജൂതർക്കതിരെ നിൽക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക, രണ്ട്: ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്ന സൈനിക ശക്തികളെ നിര്‍വീര്യമാക്കുക, മൂന്ന്: ഭീകരവാദം നടത്തുന്നവര്‍ക്കു നേരെ അതേ നാണയത്തില്‍ തിരിച്ചടി നല്കുക, നാല്: ജൂത അഭയാര്‍ത്ഥികളെ ഇസ്രായേലിന്റെ മണ്ണിലേക്കെത്തിക്കുക. ഇതുവരെ മൊസാദ് ചെയ്തിട്ടുള്ള എല്ലാ കൊലപാതകങ്ങളെയും ഈ നാലു തൊടുന്യായങ്ങളില്‍ ഏതിലെങ്കിലും കൊണ്ടു ചെന്നെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള അറബ് രാഷ്ട്രങ്ങളിലും സംഘടനകളിലും യുഎന്നിലുമടക്കം മൊസാദ് സജീവമാണ്. അറബ് രാജ്യങ്ങളില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും മൊസാദ് അവരുടെ ചാരന്മാരെ ഉപയോഗിച്ച് ചോര്‍ത്തിയെടുത്തിട്ടുണ്ട്. ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളിലെ സംഘര്‍ഷം തടയുന്നതിന് മൊസാദ് ഇപ്പോള്‍ മറ്റ് രാജ്യങ്ങളുമായി ചേർന്നും പ്രവര്‍ത്തിക്കുന്നു.
മൊസാദ് എല്ലായ്പ്പോഴും കടുത്ത വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. അവരുടെ പല ദൗത്യങ്ങളും പരാജയപ്പെട്ടിട്ടുമുണ്ട്. മൊസാദിന്റെ വീഴ്ചകളില്‍ അവസാനത്തേതായി കണക്കാക്കുന്നത് ഹമാസിന്റെ ആക്രമണമാണ്. ഈ വീഴ്ചയ്ക്ക് നല്‍കേണ്ടിവന്ന വില ആയിരക്കണക്കിന് ഇസ്രയേലികളുടെ ജീവനാണ് എന്നതിനാല്‍ എല്ലാക്കാലത്തും വേട്ടയായുമെന്നുറപ്പാണ്.
