തിരിച്ചറിയൽ രേഖകളടക്കം ഹാജരാക്കേണ്ടതുണ്ട്. കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി ടാറ്റെൻഡ മാവെറ്റേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആയിരിക്കുന്നവര്‍ക്ക് രജിസ്ട്രേഷൻ നിര്‍ബന്ധമാക്കുന്ന നിയന്ത്രണം അവതരിപ്പിച്ച് ആഫ്രിക്കൻ രാജ്യം. ഫീസ് അടച്ച് ലൈസൻസ് നേടണമെന്നാണ് സിംബാബ്വേ കൊണ്ടുവന്ന പുതിയ നിയന്ത്രണത്തിൽ പറയുന്നത്. 50 ഡോളറാണ് (ഏകദേശം 4250 രൂപയോളം) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. തെറ്റായ വിവരങ്ങൾ തടയാനും രാജ്യത്തെ ഡാറ്റാ പ്രൊട്ടക്ഷൻ നിയമവുമായി യോജിപ്പിക്കാനും ലക്ഷ്യമിട്ടാണ് സിംബാബ്‌വെ പുതിയ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

ലൈസന്‍സ് ലഭിക്കാൻ പോസ്റ്റ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇതിനായി ഗ്രൂപ്പ് വിവരങ്ങൾക്കൊപ്പം തിരിച്ചറിയൽ രേഖകളടക്കം ഹാജരാക്കേണ്ടതുണ്ട്. കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി ടാറ്റെൻഡ മാവെറ്റേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തെറ്റായ വിവരങ്ങളുടെ ഉറവിടങ്ങൾ ട്രാക്ക് ചെയ്യാൻ ലൈസൻസ് സഹായിക്കും. പള്ളികൾ മുതൽ ബിസിനസുകൾ വരെയുള്ള എല്ലാ ഓർഗനൈസേഷനുകളെയും സ്വാധീനിക്കുന്ന, വിവര സംരക്ഷണത്തെക്കുറിച്ചുള്ള വിശാലമായ നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നിയമമെന്നും ഇൻഫർമേഷൻ, പബ്ലിസിറ്റി, ബ്രോഡ്‌കാസ്റ്റിംഗ് സേവനങ്ങളുടെ മന്ത്രി മന്ത്രി മോണിക്ക മുത്‌സ്വാങ്‌വ പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ നിയന്ത്രണമെന്ന് സർക്കാർ വാദിക്കുമ്പോൾ, ഇത് ഓൺലൈൻ വ്യവഹാരങ്ങൾ പരിമിതപ്പെടുത്തുമെന്നും സ്വകാര്യത അവകാശങ്ങളെ ലംഘിക്കുന്നതെന്നുമാണ് മറു ആരോപണം. തെറ്റായ വിവര കൈമാറ്റം ചെറുക്കാനുള്ള വാട്സാപ്പിന്റെ സമീപകാല ശ്രമങ്ങൾക്ക് ചേരുന്നതാണ് ഈ നിയന്ത്രണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാൽ ഇതിന്റെ പ്രായോഗികതയും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

കുട്ടികൾ വേണ്ടെന്ന് പ്രചരിപ്പിച്ചാൽ ഇനി ശിക്ഷ, മൂന്നര ലക്ഷം പിഴ അടയ്ക്കണം; 'പുതിയ നിയമം' പാസാക്കി റഷ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം