Asianet News MalayalamAsianet News Malayalam

ലാൻഡിങ്ങിനിടെ പെ​ഗാസസ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അതേസമയം, രണ്ടാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് പെ​ഗാസസിന്റെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം ഈസ്താംബൂൾ വിമാനത്താവളത്തിലെ റൺവേയിൽ തെന്നിവീണ് വന്‍ അപകടം നടന്നിരുന്നു.

Wheel of Pegasus flight catches fire during landing in Germany
Author
Germany, First Published Feb 16, 2020, 3:23 PM IST

ബർലിൻ: ലാൻഡിങ്ങിനിടെ തുർക്കിയുടെ യാത്രാവിമാനമായ പെ​ഗാ​സസ് എയർലൈൻസിന്റെ ടയറിന് തീപിടിച്ചു. ജർമനിയിലെ ഡ്യൂസെൽഡോർഫ് വിമാനത്താവളത്തിലെ റൺവേയിൽവച്ചാണ് പെ​ഗാ​സസിന്റെ ടയറുകൾക്ക് തീപിടിച്ചത്. 163 യാത്രക്കാരുമായി ഇസ്താബുളിൽനിന്ന് ജർമനിയിലേക്ക് വരുകയായിരുന്നു പെ​ഗാ​സസ്.

പൈലറ്റിന്റെ നിർദേശ പ്രകാരം യാത്രക്കാരെല്ലാവരും ഉടൻ തന്നെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങി. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. അതേസമയം, രണ്ടാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് പെ​ഗാസസിന്റെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം ഈസ്താംബൂൾ വിമാനത്താവളത്തിലെ റൺവേയിൽ തെന്നിവീണ് വന്‍ അപകടം നടന്നിരുന്നു.

Read More: ലാൻഡിങ്ങിനിടെ തെന്നിമാറി റോഡിൽ ഇടിച്ചിറങ്ങിയ യാത്രാ വിമാനം മൂന്നായി പിളര്‍ന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അപകടത്തിൽ മൂന്ന് കഷ്ണമായാണ് വിമാനം തകർന്നത്. 183 യാത്രക്കാരുമായാണ് വിമാനം പുറപ്പട്ടത്. അപകടത്തിൽ മൂന്നു പേർ മരിക്കുകയും 179 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. പതിനൊന്നു വർഷം പഴക്കമുള്ള പെ​ഗാസസിന്റെ ബോയിംഗ് 737-86 ജെ വിമാനമാണ് തകർന്ന് തരിപ്പണമായത്. 

Wheel of Pegasus flight catches fire during landing in Germany

 

 

Follow Us:
Download App:
  • android
  • ios