ഈസ്റ്ററ്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്.

കൊളംബോ: ഈസ്റ്ററ്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയില്‍ ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജൈവര്‍ധനയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി ആക്രമണം നടത്തിയത് ഒമ്പത് പേരാണ്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 359 ആയി എന്നാണ് ഒടുവില്‍ ഔദ്യോഗികമായി ലഭിക്കുന്ന വിവരം. അഞ്ഞൂറോളം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകള്‍ ആക്രണം നടത്തിയത്. ആക്രണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

അതേസമയം ആക്രമണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് അവസാന രണ്ട് മണിക്കൂറിലും ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിഭാഗം കൈമാറിയിട്ടും നടപടിയെടുക്കാത്തതാണ് ഇത്രയും വലിയ വിപത്ത് വിളിച്ചുവരുത്തിയതെന്നും റിപ്പോര്‍ട്ടുകള‍് പുറത്തുവരുന്നുണ്ട്.