Asianet News MalayalamAsianet News Malayalam

ഹെറോയിൻ അടിച്ച് കിളി പോയി, നൂൽബന്ധമില്ലാതെ ഇറങ്ങി ഓടിയത് എട്ടാം ക്‌ളാസ്സുകാർ ഫുട്ബാൾ കളിക്കുന്ന ഗ്രൗണ്ടിലൂടെ

ഹെറോയിൻ  അകത്ത് ചെന്ന് അധികം വൈകാതെ തന്നെ, 'താൻ ഇപ്പോൾ മരിച്ചു പോവും' എന്ന വല്ലാത്ത ഉൾഭയം തന്നെ ആവേശിച്ചു എന്നും, ആരുടെയെങ്കിലും സഹായം കിട്ടിയാലോ എന്ന് കരുതിയാണ് താൻ ഇറങ്ങി ഓടിയത് എന്നും യുവതി മൊഴി നൽകി.

woman high on heroine arrested for streaking through a football ground where eight graders were training
Author
Missouri City, First Published Oct 21, 2021, 10:58 AM IST

മിസ്സൂറി: എട്ടാം ക്‌ളാസിൽ പഠിക്കുന്ന കുട്ടികളുടെ ഫുട്ബോൾ(football) പ്രാക്ടീസ് നടക്കുന്ന ഗ്രൗണ്ടിലൂടെ പരിപൂർണ നഗ്നയായി ഓടിയതിന്(streaking) ലേസി ഉത്തെ എന്ന യുവതി അറസ്റ്റിലായി. അമേരിക്കയിലെ മിസ്സൂറിയിൽ ആണ് സംഭവം. സ്വന്തം വീട്ടിൽ നിന്ന് ഉടുതുണിയുരിഞ്ഞുകളഞ്ഞ് പുറത്തിറങ്ങി ഓടുന്നതിന് അരമണിക്കൂർ മുമ്പ് ലേസി ഹെറോയിൻ എന്ന മയക്കുമരുന്ന് സേവിച്ചിരുന്നു. ഹെറോയിൻ അകത്ത് ചെന്ന് അധികം വൈകാതെ തന്നെ, 'താൻ ഇപ്പോൾ മരിച്ചു പോവും' എന്ന വല്ലാത്ത ഉൾഭയം തന്നെ ആവേശിച്ചു എന്നും, ആരുടെയെങ്കിലും സഹായം കിട്ടിയാലോ എന്ന് കരുതിയാണ് താൻ ഇറങ്ങി ഓടിയത് എന്നും യുവതി മൊഴി നൽകി. ദേഹത്ത് വസ്ത്രങ്ങൾ ഇല്ല എന്ന ബോധം വന്നപ്പോഴേക്കും പൊലീസ് തന്നെ അറസ്റ്റു  ചെയ്തു കഴിഞ്ഞിരുന്നു എന്നും അവർ പറഞ്ഞു. 

 

 

ഹെലിയാസ് ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വേലി ചാടിമറിഞ്ഞാണ് അവർ 29 സ്‌കൂൾ കുട്ടികൾക്കുവേണ്ടിയുള്ള അമേരിക്കൻ ഫുട്ബോൾ ട്രെയിനിങ് പ്രോഗ്രാം നടത്തുന്ന മൈതാനത്തിനു നടുവിലൂടെ ഇങ്ങനെ വിവസ്ത്രയായി ഓടിയത്. പതിനായിരം ഡോളറിന്റെ ബോണ്ട് സമർപ്പിച്ച ശേഷം ലിസിയെ ഡിഅഡിക്ഷൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 
 

Follow Us:
Download App:
  • android
  • ios