Asianet News MalayalamAsianet News Malayalam

തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച 34കാരനെ വെടിവെച്ച് കൊലപ്പെടുത്തി, 24കാരിക്ക് 11 വര്‍ഷം തടവ്

വോളാറിനെ പരിചയപ്പെടുമ്പോള്‍ കിസറിന് 16 വയസ്സായിരുന്നു. ഇയാൾ തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി ആരോപിച്ചു.

Woman Jailed For 11 Years For Killing Man Who Allegedly Sexually Trafficked Her
Author
First Published Aug 22, 2024, 12:26 PM IST | Last Updated Aug 22, 2024, 12:31 PM IST

വാഷിങ്ടണ്‍: കൗമാരപ്രായത്തിൽ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ 24കാരിക്ക് 11 വർഷത്തെ ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. രണ്ടാം ഡിഗ്രി കുറ്റം ചുമത്തി നരഹത്യക്കാണ് 24കാരിയായ ക്രിസ്റ്റൽ കിസർ എന്ന യുവതിയെ കോടതി ശിക്ഷിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വിചാരണ പൂർത്തിയാകാൻ അഞ്ച് വർഷമെടുത്തതാണ് ശിക്ഷ 11 വർഷമായി കുറയാൻ കാരണമെന്ന് കനോഷ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ഗ്രേവ്‌ലി ഔട്ട്‌ലെറ്റിനോട് പറഞ്ഞു. 2018-ൽ 17 വയസ്സുള്ളപ്പോഴാണ് കിസർ 34 കാരനായ റാൻഡൽ വോളാറിനെ വിസ്കോൺസിനിലെ കെനോഷയിലെ വീട്ടിൽ വെടിവച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാളുടെ വീട് കത്തിക്കുകയും ഇയാളുടെ ബിഎംഡബ്ല്യു കാര്‍ മോഷ്ടിക്കുകയും ചെയ്തു. 

ഫസ്റ്റ് ഡിഗ്രി മനഃപൂർവമായ നരഹത്യ, തീയിടൽ, കാർ മോഷണം, തോക്ക് കൈവശം വെക്കല്‍ തുടങ്ങി  ഉൾപ്പെടെ കുറ്റങ്ങളാണ് ആദ്യം ചുമത്തിയത്.  വോളാറിനെ പരിചയപ്പെടുമ്പോള്‍ കിസറിന് 16 വയസ്സായിരുന്നു. ഇയാൾ തന്നെ പലതവണ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി ആരോപിച്ചു. മരണസമയത്ത് വോളാറിനെതിരെ കേസെടുക്കാനുള്ള ഒരുക്കത്തിലിയാരുന്നുവെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസും സ്ഥിരീകരിച്ചു. എന്നാൽ പ്രതി തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സംഭവ ശേഷം കിസർ ഒരു സൂചനയും നൽകിയിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

Read More... സ്കൂ‌ട്ടറും ചെരുപ്പും പാലത്തിന് സമീപം; ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തി

2018-ൽ തൻ്റെ തോക്കുമായി വോളാറിൻ്റെ വീട്ടിലേക്ക് പോയതായും കാമുകൻ തനിക്ക് സംരക്ഷണം നൽകിയെന്നും കിസര്‍ പറഞ്ഞിരുന്നു. വോളാർ തനിക്ക് മയക്കുമരുന്ന് നൽകിയെന്നും ഇരുവരും സിനിമ കാണാൻ തുടങ്ങി. ഈ സമയം അയാള്‍ തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കിസര്‍ പറഞ്ഞു. തുടര്‍ന്നാണ് വെടിവെച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടത്. നേരത്തെ, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സംസ്ഥാനം വിട്ടതിനെ തുടര്‍ന്ന് 400,000 ഡോളർ ബോണ്ടിൽ ഈ വർഷം ആദ്യം ജയിൽ മോചിതയായി. 

Latest Videos
Follow Us:
Download App:
  • android
  • ios