Asianet News MalayalamAsianet News Malayalam

ഗ്രാമത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഗ്ലോറിക്ക് നഷ്ടമായത് കുടുംബത്തിലെ 22 പേരെ

മലയിടിച്ചില്‍ മൂലം ക്വജയിലെ ആ പ്രദേശം മുഴുവന്‍ മണ്ണ് മൂടിയ നിലയിലാണ്. ഏറെ ആഴത്തില്‍ കുഴിച്ചാല്‍ മാത്രമാണ് വീടുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മേഖലയിലേക്ക് എത്താനാകൂവെന്നാണ് റിപ്പോര്‍ട്ട്.

Woman loses 22 relatives after landslide in Guatemala
Author
San Cristobal Verapaz, First Published Nov 8, 2020, 2:32 PM IST

മണ്ണിടിച്ചിലില്‍ 22 ബന്ധുക്കളെ നഷ്ടമായി യുവതി. ഗ്വാട്ടിമാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലുമാണ് ഗ്ലോറിയയുടെ കുടുംബത്തിലെ 22 പേരെ നഷ്ടമായത്. ഗ്വാട്ടിമാലയിലെ ക്വജയിലായിരുന്നു ഗ്ലോറിയയും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഒരു മലയിടിഞ്ഞ് ഗ്രാമത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. 

മലമുകളില്‍ മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ തുടരുന്നുവെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. പനാമ മുതല്‍ കോസ്റ്റാ റിക്ക വരെയുള്ള മേഖലയില്‍ കാലവസ്ഥ പ്രതികൂലമാണ്. വെള്ളപ്പൊക്കത്തില്‍ പനാമയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഈ മേഖലയിലെ പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അന്‍പത്തഞ്ചോളം സൈനികരും 25 അഗ്നിശനമ സേനാംഗങ്ങളും 15 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ ഈ മേഖലയില്‍ എത്തിയത് ഏറെ പണിപ്പെട്ടാണ് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മലയിടിച്ചില്‍ മൂലം ക്വജയിലെ ആ പ്രദേശം മുഴുവന്‍ മണ്ണ് മൂടിയ നിലയിലാണ്. ഏറെ ആഴത്തില്‍ കുഴിച്ചാല്‍ മാത്രമാണ് വീടുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന മേഖലയിലേക്ക് എത്താനാകൂവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനത്തിന് മാസങ്ങള്‍ എടുത്തേക്കാമെന്നാണ് സേനാ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വിശദമാക്കിയത്.  ക്വജ മേഖലയിലെ മണ്ണിടിച്ചിലില്‍ 150 പേര്‍ മണ്ണിനടയില്‍ കുടുങ്ങിയിട്ടുണ്ടാവാമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios