Asianet News MalayalamAsianet News Malayalam

ബെർണി സാൻഡേഴ്സിന്റെ വൈറൽ ചിത്രം പാവയാക്കി, വില 14 ലക്ഷം രൂപ

20,300 ഡോളറാണ് പാവനയുടെ വില, ഏകദേശം 14,81,402 രൂപ...

Woman sells Bernie Sanders doll for over $20K, donates to charity
Author
Texas, First Published Jan 29, 2021, 10:57 AM IST

ടെക്സസ്: അമേരിക്കയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ സമയത്തെ, സെനറ്ററായ ബെർണി സാൻഡേഴ്സിൻറെ ചിത്രം ലോകം മുഴുവൻ വൈറലാവുകയും ട്രോളൻമാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. മാസ്കും ​ഗ്ലൗസും കോട്ടുമെല്ലാമിട്ടുളള ഇരിപ്പ് ട്രോളന്മാർക്ക് പ്രിയപ്പെട്ടതാക്കി ആ ചിത്രം. 

ഇപ്പോഴിതാ അതേ ലുക്കിലുള്ള സാൻ‍ഡേഴ്സിന്റെ പാവയെ നിർമ്മിച്ചിരിക്കുകയാണ് ടെക്സസ് സ്വദേശിയായ ടോബി കിങ്.  20,300 ഡോളറാണ് പാവനയുടെ വില, ഏകദേശം 14,81,402 രൂപ. ടോബി ക്രോഷറ്റ് പാവകളെ നിർമ്മിച്ച് വിൽക്കുന്നതിൽ വിദ​ഗ്ധയാണ്.  സാൻഡേഴ്സ് പാവയെ ഉണ്ടാകത്കിയ ടോബിയുടെ ലക്ഷ്യം ജീവകാരുണ്യ പ്രവർത്തനമാണ്. സാൻഡേഴ്സ് പാവ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോ​ഗിക്കുമെന്ന് ടോബി വ്യക്തമാക്കി. 

ചടങ്ങിൽ സാൻഡേഴ്സ് അണിഞ്ഞ വസ്ത്രങ്ങളും കൈയ്യുറയുമെല്ലാം ടോബി പാവയ്ക്കും അതേപടി നൽകിയിട്ടുണ്ട്. 9 ഇഞ്ചാണ് പാവയുടെ വലിപ്പം. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ടോബി ഇത് പങ്കുവച്ചത്. ധാരാളം ഇതിനോടകം പാവയെ ആവശ്യപ്പെട്ട് എത്തിക്കഴിഞ്ഞു. അതോടെയാണ് പാവയെ ഇ ബെയിൽ വിൽപ്പനയ്ക്ക് വച്ചത്. മീൽസ് ഓൺ വീൽസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ടോബി പണം സമാഹരിക്കുന്നത്. ഇതുവരെ 30000 ഓളം പേരാണ് പാവയ്ക്ക് ഓർഡർ നൽകിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios