Asianet News MalayalamAsianet News Malayalam

ന​ഗ്നപുരുഷന്മാരുടെ ഉത്സവം, ഇത്തവണ സ്ത്രീകൾക്കും പങ്കെടുക്കാമെന്ന് ദേവാലയം; മാറ്റുന്നത് 1650 വർഷത്തെ ആചാരം

ഏകദേശം 10,000 പുരുഷന്മാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ പുരുഷന്മാർക്ക് മാത്രമായിരുന്നു ഇതുവരെ പങ്കെടുക്കാൻ അനുമതി. എന്നാൽ ഈ വർഷം, 40 സ്ത്രീകൾക്ക് ചില ആചാരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകി.

Women To Participate In Japan's 'Naked Man' Festival For The First Time prm
Author
First Published Jan 24, 2024, 6:06 PM IST

ടോക്യോ: ജപ്പാനിലെ ചരിത്ര പ്രസിദ്ധമായ പുരുഷന്മാരുടെ ഉത്സവത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാൻ അനുമതി. ജപ്പാനിലെ ദേവാലയം സംഘടിപ്പിക്കുന്ന ചടങ്ങില്‌‍ 1650 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഉത്സവത്തിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഉത്സവത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ ഏകദേശം ന​ഗ്നരായിട്ടാണ് എത്തുക. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവ പട്ടണത്തിലുള്ള കൊനോമിയ ദേവാലയമാണ് ഹഡക മത്സുരി എന്നറിയപ്പെടുന്ന ഉത്സവം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22 നാണ് ആഘോഷം.

ഏകദേശം 10,000 പുരുഷന്മാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ പുരുഷന്മാർക്ക് മാത്രമായിരുന്നു ഇതുവരെ പങ്കെടുക്കാൻ അനുമതി. എന്നാൽ ഈ വർഷം, 40 സ്ത്രീകൾക്ക് ചില ആചാരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകി. സ്ത്രീകൾ പൂർണ്ണമായും വസ്ത്രവും പരമ്പരാഗത ഹാപ്പി കോട്ടും ധരിക്കണം. സ്ത്രീകൾക്ക് 'നവോയിസാസ' ചടങ്ങിൽ മാത്രമേ പങ്കെടുക്കാവൂ. പ്രത്യേക തരം പുല്ല് തുണിയിൽ പൊതിഞ്ഞ് ആരാധനാലയത്തിലേക്ക് കൊണ്ടുപോകുന്നതാണ് നവോയിസാസ ചടങ്ങ്. പാൻഡെമിക് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഉത്സവം നടത്താൻ കഴിഞ്ഞില്ല.

അക്കാലത്ത് ഞങ്ങൾക്ക് സ്ത്രീകളിൽ നിന്ന് ധാരാളം അഭ്യർത്ഥനകൾ ലഭിച്ചിരുന്നുവെന്ന് സംഘാടക സമിതിയിലെ ഉദ്യോഗസ്ഥൻ മിത്സുഗു കതയാമ പറഞ്ഞു. മുൻകാലങ്ങളിൽ സ്ത്രീകൾക്ക് സജീവമായ വിലക്കൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ അവർ സ്വമേധയാ ഉത്സവത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നെന്നും അ​ദ്ദേഹം പറഞ്ഞു. ആഘോഷത്തിൽ സ്ത്രീകൾക്ക് പങ്കെടുക്കാമെന്ന തീരുമാനം ലിം​ഗസമത്വ കാമ്പയിനുകൾക്ക് ഊർജമാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. 

Read More... സ്ത്രീകളുടെ നീന്തൽ വസ്ത്രം ധരിച്ച് പുരുഷ മോഡൽ, വീഡിയോ വൈറൽ, വിമർശനവുമായി നെറ്റിസൺസ്

വെളുത്ത സോക്സും 'ഫണ്ടോഷി' എന്ന ജാപ്പനീസ് വസ്ത്രം (അരക്കെട്ട് മാത്രം മറയ്ക്കുന്നത്)  മാത്രമാണ് പുരുഷന്മാർ ഉപയോ​ഗിക്കുക. അനുഷ്ഠാനങ്ങളുടെ ഭാഗമായി, പുരുഷന്മാർ ആദ്യമണിക്കൂറുകളിൽ ക്ഷേത്രപരിസരത്ത് ഓടുകയും തണുത്ത വെള്ളത്തിൽ കുളിക്കുകയും  തുടർന്ന് പ്രധാന ക്ഷേത്രത്തിലേക്ക് പോകുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ പുരോഹിതൻ 100 വടികൾ എറിയും. ഇതിൽ രണ്ട് വടികൾ ഭാ​ഗ്യവടികൾ എന്നറിയപ്പെടും. ഇവ കണ്ടെത്താൻ പുരുഷന്മാർ മത്സരിക്കും. രണ്ട് വടികൾ കണ്ടെത്തുന്നവരെ തൊടുകയാണ് അടുത്ത ആചാരം. ഷിൻ-ഓട്ടോക്കോ എന്നാണ് ഈ ചടങ്ങിന്റെ പേര്. വടി ലഭിച്ചവരെ സ്പർശിച്ചാൽ ഒരു വർഷത്തേക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ചടങ്ങുകൾ കഴിയുമ്പോൾ നിരവധി പേർക്ക് പരിക്കേൽക്കാറുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios