Asianet News MalayalamAsianet News Malayalam

കൊറോണയ്ക്കെതിരെ വാക്സിൻ എടുക്കില്ല, നാട്ടുകാരെ നിര്‍ബന്ധിക്കുകയുമില്ല ബ്രസീല്‍ പ്രസിഡന്‍റ്

 ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ്ര​സീ​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ബൊ​ല്‍​സൊ​നാ​രോ​യും രോ​ഗബാ​ധി​ത​നാ​യി​രു​ന്നു.

Wont take coronavirus vaccine says Brazilian President Bolsonaro
Author
Brazília, First Published Nov 27, 2020, 4:24 PM IST

ബ്ര​സീ​ലി​യ: കൊ​റോ​ണ വാ​ക്സി​ൻ എ​ടു​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജൈ​ര്‍ ബൊ​ല്‍​സൊ​നാ​രോ. ഞാ​ന്‍ നി​ങ്ങ​ളോ​ട് പ​റ​യു​ന്നു, ഞാ​ന്‍ അ​ത് എ​ടു​ക്കാ​ന്‍ പോ​കു​ന്നി​ല്ല. അ​ത് എ​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ബൊ​ൽ​സൊ​നാ​രോ പ​റ​ഞ്ഞു.

 ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ബ്ര​സീ​ൽ. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ബൊ​ല്‍​സൊ​നാ​രോ​യും രോ​ഗബാ​ധി​ത​നാ​യി​രു​ന്നു.

കൊ​റോ​ണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബൊ​ല്‍​സൊ​നാ​രോ ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​ക​ളു​ടെ ഏ​റ്റ​വും പു​തി​യ​താ​ണി​ത്. മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്ന​തും അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. വൈ​റ​സി​നെ അ​ക​റ്റാ​ന്‍ മാ​സ്‌​കി​ന് ക​ഴി​യു​മെ​ന്ന തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലെ​ന്നാ​ണ് ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

വാ​ക്സി​ന്‍റെ കാ​ര്യ​ത്തി​ല്‍ വ​ലി​യ സം​ശ​യ​ങ്ങ​ള്‍ പ​ല​വ​ട്ടം ഉ​ന്ന​യി​ച്ച ആ​ളാ​ണ് ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ്. വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ താ​ന്‍ ബ്ര​സീ​ല്‍ ജ​ന​ത​യെ നി​ര്‍​ബ​ന്ധി​ക്കി​ല്ലെ​ന്ന് ബൊ​ല്‍​സൊ​നാ​രോ പ​റ​യു​ന്നു. കോ​വി​ഡി​നെ ഒ​രു ചെ​റി​യ പ​നി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ ബൊ​ല്‍​സൊ​നാ​രോ ബ്ര​സീ​ലു​കാ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ള​രെ ശ​ക്ത​മാ​ണെ​ന്നും അ​വ​രെ ഒ​ന്നി​നും പി​ടി​കൂ​ടാ​നാ​വി​ല്ലെ​ന്നും വാ​ദി​ച്ചി​രു​ന്നു.

Follow Us:
Download App:
  • android
  • ios