Asianet News MalayalamAsianet News Malayalam

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 49 ലക്ഷത്തിലേക്ക്; അമേരിക്കയിൽ മാത്രം 15.5 ലക്ഷം രോഗികൾ

കഴിഞ്ഞ രണ്ടാഴ്ചയായി താൻ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കഴിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി

World covid updates
Author
Washington D.C., First Published May 19, 2020, 7:35 AM IST

വാഷിങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48.8 ലക്ഷം കടന്നു. 3.2 ലക്ഷം പേർ ഇതുവരെ മരിച്ചു. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം 15.5 ലക്ഷം കടന്നു. ഇവിടെ മോഡേണ എന്ന കമ്പനി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ പ്രാരംഭ പരീക്ഷണങ്ങൾ ഫലപ്രദമെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി താൻ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കഴിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. കൊവിഡിനെതിരെ ആവശ്യമായ മുന്നറിയിപ്പുകൾ നൽകുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ആരോപിച്ച് അമേരിക്ക വീണ്ടും രംഗത്തെത്തി. റഷ്യയിൽ പുതിയ കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിൽ താഴെയാണെന്നത് ആശ്വാസമാണ്. പതിനാലായിരത്തിലേറെ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കടന്നു.

ബ്രിട്ടണിൽ രോഗലക്ഷണങ്ങളുള്ള അഞ്ച് വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ അനുമതി നൽകുന്നതായി ആരോഗ്യസെക്രട്ടറി അറിയിച്ചു. പരിശോധനകളുടെ എണ്ണം കൂട്ടിയതോടെയാണ് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയത്. ഇറ്റലിയിൽ ബാറുകളും റെസ്റ്റോറന്റുകളും തുറന്നതിന് പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios