തന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് വെല്ലുവിളി ഉയർത്തിയ കൊവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കുന്ന കാര്യത്തിൽ വൻസമ്മർദ്ദമാണ് ട്രംപ് നേരിടുന്നത്. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കൊവിഡ് വാക്സിൻ പുറത്തിറക്കുമെന്ന ട്രംപിന്റെ അവകാശ വാദത്തിനെതിരെ തുറന്നടിച്ച് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയാൽ അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള ട്രംപിന്റെ വാക്ക് വിശ്വസിക്കാൻ സാധിക്കില്ലെന്ന് പ്രസ്താവനയിൽ കമല ഹാരിസ് വ്യക്തമാക്കി. 

തന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് വെല്ലുവിളി ഉയർത്തിയ കൊവിഡ് മഹാമാരി നിയന്ത്രണ വിധേയമാക്കുന്ന കാര്യത്തിൽ വൻസമ്മർദ്ദമാണ് ട്രംപ് നേരിടുന്നത്. ട്രംപിന്റെ വാക്ക് വിശ്വസിക്കില്ലെന്നും ഒരു വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും പറയണമെങ്കിൽ അത് വിശ്വസനീയമായ വിവര സ്രോതസ്സിൽ നിന്നായിരിക്കണമെന്നും കമല ഹാരിസ് കൂട്ടിച്ചേർക്കുന്നു. 

ഇതുവരെ 6.2 മില്യൺ ജനങ്ങളാണ് അമേരിക്കയിൽ കൊവിഡ് ബാധിതരായിരിക്കുന്നത്. ഇതിൽ 187833 പേരാണ് കൊവിഡ് മൂലം മരിച്ചത്. യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് വൈറസ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ആദ്യ സ്ഥാനങ്ങളിലുള്ളത്.