ഹൂത്തികൾ ആണ് യെമനിൽ നിന്നുള്ള ആക്രമണത്തിന് പിന്നിലെന്നും ഇസ്രയേൽ സൈന്യം
ടെൽ അവീവ്: യെമനിൽ നിന്ന് ഇസ്രയേലിന് നേരെ തൊടുത്തുവിട്ട മിസൈലുകൾ തകർത്തുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ശനിയാഴ്ചയാണ് ഇസ്രയേൽ സൈന്യം യെമൻ മിസൈലുകൾ തകർത്തതായി അവകാശപ്പെട്ടത്. ഹൂത്തികൾ ആണ് യെമനിൽ നിന്നുള്ള ആക്രമണത്തിന് പിന്നിലെന്നും ഇസ്രയേൽ സൈന്യം ട്വീറ്റിൽ വിശദമാക്കിയത്. ആക്രമണത്തിൽ ആളപായമില്ല. തെക്കൻ ഇസ്രായേലിലെ ബീർഷെബ, ഡിമോണ, പ്രദേശങ്ങളിൽ സൈറണുകൾ മുഴങ്ങി.
Scroll to load tweet…
ഹൂത്തികൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇസ്രായേൽ സൈന്യം പ്രതികരിക്കുന്നത്. ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ ദീർഘകാലമായി ഹൂത്തി ആക്രമണം നടക്കുന്നത്. 2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ യെമന്റെ ഏറിയ ഭാഗത്തും നിയന്ത്രണമുള്ള ഹൂത്തികൾ ഇസ്രയേലിനും ചെങ്കടലിലും ആക്രമണം നടത്തുന്നുണ്ട്. ചെങ്കടലിലൂടെയുള്ള വ്യാപാര ബന്ധങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.


