പ്രാങ്ക് വീഡിയോകള്‍ പങ്കുവയ്ക്കുന്ന റീസെറ്റ് എന്ന ചാനലിന്റെ ഉടമയാണ് കംഗുവ.15 മാസത്തെ ജയൽ വാസത്തിന് പുറമേ 17,05,449 രൂപ പിഴയും അടയ്ക്കം. 

മാ​ഡ്രിഡ്: ഓറിയോ ബിസ്ക്കറ്റിനുള്ളിൽ ക്രീമിന് പകരം ടൂത്ത് പേസ്റ്റ് വച്ച് മധ്യവയസ്കനെ പറ്റിക്കാൻ ശ്രമിച്ച യൂട്യൂബര്‍ക്ക് 15 മാസം ജയില്‍ ശിക്ഷ. തെരുവോരത്ത് കഴിയുന്ന മധ്യവയസ്കനാണ് യൂട്യൂബറുടെ പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി പറ്റിക്കപ്പെട്ടത്. കംഗുവ റെന്‍ എന്ന സ്പാനിഷ് യൂട്യൂബറെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. 

പ്രാങ്ക് വീഡിയോകള്‍ പങ്കുവയ്ക്കുന്ന റീസെറ്റ് എന്ന ചാനലിന്റെ ഉടമയാണ് കംഗുവ.15 മാസത്തെ ജയൽ വാസത്തിന് പുറമേ 17,05,449 രൂപ പിഴയും അടയ്ക്കം. പിന്നീട് തന്റെ തെറ്റ് മനസ്സിലാക്കി ഖേതം പ്രകടിപ്പിച്ച കംഗുവ തെരുവിൽ കഴിയുന്നയാളോട് താന്‍ ഒരിക്കലും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞു. 

യൂട്യൂബിൽ തന്നെ ഫോളോ ചെയ്യുന്നവരുടെ വെല്ലുവിളി ഏറ്റെടുത്താണ് കംഗുവ തമാശ ഒപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഈ വീഡിയോയിൽ നിന്നും 2000 യൂറോ കംഗുവയ്ക്ക് ലഭിച്ചതായി കോടതി കണ്ടെത്തി. അതേസമയം അക്രമാസക്തമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ആദ്യമായി കുറ്റവാളിയാവുന്നവര്‍ക്ക് രണ്ട് വർഷത്തിന് താഴേ ലഭിക്കുന്ന ശിക്ഷ റദ്ദാക്കാൻ സ്പാനിഷ് നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ട് കംഗുവയുടെ ജയിൽ ശിക്ഷ ഒഴിവായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.