Asianet News MalayalamAsianet News Malayalam

ആന്ദ്രേ റസ്സലിന്‍റെ ദിവസം; കിങ്‌സ് ഇലവനെതിരെ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Andre Russell show in Kolkata and they beat Punjab by 28 runs
Author
Kolkata, First Published Mar 27, 2019, 11:44 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് വിക്കറ്റ് നേടുകയും 17 പന്തില്‍ 48 റണ്‍സെടുക്കുകയും ചെയ്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയ്ക്ക് വിജയം എളുപ്പമാക്കിയത്.

ഡേവിഡ് മില്ലര്‍ (40 പന്തില്‍ 59), മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 58), മന്‍ദീപ് സിങ് (15 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ (5 പന്തില്‍ 1) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ക്രിസ് ഗെയ്ല്‍ (13 പന്തില്‍ 20), സര്‍ഫറാസ് ഖാന്‍ (13 പന്തില്‍ 13) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. റസ്സലിന് പുറമെ, ലോക്കി ഫെര്‍ഗൂസണ്‍, പിയൂഷ് ചാവ്‌ല എന്നിവര്‍ കൊല്‍ക്കത്തക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50 പന്തില്‍ റത്താവാതെ 67), ആന്ദ്രേ റസ്സല്‍ (17 പന്തില്‍ 48) എന്നിവുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. 

മൂന്നാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഷമിയുടെ പന്ത് ബൗണ്ടറിക്കപ്പുറം കടത്താനുള്ള ശ്രമത്തില്‍ക്രിസ് ലിന്‍ മടങ്ങി. അടുത്ത ഓവറില്‍ സുനില്‍ നരെയ്നും മടങ്ങി. ഒമ്പത് പന്തില്‍ 24 റണ്‍സ് നേടിയ നരെനയ്ന്‍ പുറത്താവുമ്പോള്‍ മൂന്ന് സിക്സും ഒരു ഫോറും സ്വന്തമാക്കിയിരുന്നു. പിന്നീടായിരുന്നു കൊല്‍ക്കത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച കൂട്ടുക്കെട്ട് പിറന്നത്. റാണ- ഉത്തപ്പ സഖ്യം നാലാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിങ്സ്. റാണ പുറത്തായെങ്കിലും ഉത്തപ്പയും ആന്ദ്രേ റസ്സലും  ടീമിനെ 19ാം ഓവറില്‍ 200 കടത്തി. ഏഴ് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു  റസ്സലിന്റെ ഇന്നിങ്‌സ്. ഉത്തപ്പ രണ്ട് സിക്‌സും ആറ് ഫോറും സ്വന്തമാക്കി. ദിനേശ് കാര്‍ത്തിക് (1) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഡസ് വിജോന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി.

Follow Us:
Download App:
  • android
  • ios