Asianet News MalayalamAsianet News Malayalam

കോലിയെ ടീമിലെടുത്തില്ല; കാരണം വ്യക്തമാക്കി അനില്‍ കുംബ്ലെ

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ തന്റെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ നെറ്റി ചുളിച്ചവര്‍ പലരുമുണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ടീമിലെടുത്തില്ലെന്ന ഒറ്റ കാരണമായിരുന്നു അതിന് പിന്നില്‍.

Anil Kuble on Virat Kohli exclusion from his IPL team
Author
Bengaluru, First Published May 12, 2019, 6:19 PM IST

ബംഗളൂരു: മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ തന്റെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തപ്പോള്‍ നെറ്റി ചുളിച്ചവര്‍ പലരുമുണ്ടായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ടീമിലെടുത്തില്ലെന്ന ഒറ്റ കാരണമായിരുന്നു അതിന് പിന്നില്‍. ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരെയാണ് കോലിക്ക് പകരക്കാരനായി കുംബ്ലെ കണ്ടെത്തിയത്. എന്നാല്‍ കോലിയെ ടീമിലെടുക്കാത്തതില്‍ കുംബ്ലെയ്ക്ക് ഒരു കാരണമുണ്ട്.  ആ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കുംബ്ലെ. 

കുംബ്ലെ തുടര്‍ന്നു... അയ്യര്‍ ചെറുപ്പമാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലെല്ലാം അയ്യര്‍ ബാറ്റ് ചെയ്തു. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലെ പിച്ച് അത്ര മികച്ചതൊന്നും ആയിരുന്നില്ല. എന്നാല്‍ അയ്യര്‍ മുന്നില്‍ നിന്ന് നയിച്ചു. കോലി, അയ്യര്‍, ധോണി എന്നിവരെയാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലേക്ക് കരുതിയിരുന്നത്. എന്നാല്‍ ഒരു ഇടങ്കയ്യനെ ആശ്യമായിരുന്നു. അതോടെ പന്തിനെ തെരഞ്ഞെടുക്കേണ്ടി വന്നു. അയ്യരെ ഒഴിവാക്കാന്‍ കഴിയുകയും ഇല്ലായിരുന്നുവെന്ന് കുംബ്ലെ കൂട്ടിച്ചേര്‍ത്തു. 

കുംബ്ലയുടെ ടീം ഇങ്ങനെ: ഡേവിഡ് വാര്‍ണര്‍, ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, എം.എസ് ധോണി (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ആന്ദ്രേ റസ്സല്‍, കഗിസോ റബാദ, ശ്രേയാസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ഇമ്രാന്‍ താഹിര്‍.

Follow Us:
Download App:
  • android
  • ios