Asianet News MalayalamAsianet News Malayalam

നെഹ്‌റയ്ക്കറിയാം ഉമേഷ് യാദവിന് ഈ സീസണില്‍ എന്താണ് സംഭവിച്ചതെന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും മോശം സീസണാണിത്. അവസാനം നടന്ന മത്സരത്തില്‍ 16 റണ്‍സിന് ഡല്‍ഹി കാപിറ്റല്‍സിനോടും പരാജയപ്പെട്ടു. ആര്‍സിബിയുടെ മോശം അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം അവരുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു.

Ashish Nehra talking on Umesh Yadav's form in IPL
Author
Bengaluru, First Published Apr 29, 2019, 3:30 PM IST

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും മോശം സീസണാണിത്. അവസാനം നടന്ന മത്സരത്തില്‍ 16 റണ്‍സിന് ഡല്‍ഹി കാപിറ്റല്‍സിനോടും പരാജയപ്പെട്ടു. ആര്‍സിബിയുടെ മോശം അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം അവരുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഉമേഷ് യാദവിന്റെ പ്രകടനവും ശരാശരിക്ക് താഴെയായി. ഉമേഷിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ആര്‍സിബിയുടെ ബൗളിങ് കോച്ച് ആശിഷ് നെഹ്‌റ.

നെഹ്‌റ തുടര്‍ന്നു... ആത്മവിശ്വസ കുറവാണ് ഉമേഷിന് വിനയായത്. കഴിഞ്ഞ 4-5 മാസങ്ങളായി ഉമേഷ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നില്ല. ലോകകപ്പ് ടീമിലും ഉമേഷിന് ഭാഗമാവാന്‍ കഴിഞ്ഞില്ല. ഏതൊരു ക്രിക്കറ്ററുടെ സ്വപ്‌നാണ് ലോകകപ്പ് ടീമില്‍ കളിക്കുകയെന്നത്. അത് ഉമേഷിന്റെ മനസിലുണ്ട്. അതുക്കൊണ്ട് തന്നെയാണ് ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയത്.

ഉമേഷ് ഒരു മികച്ച ബൗളറാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. പുതിയ പന്തില്‍ മികച്ച പ്രകടനം നടത്താന്‍ ഉമേഷിന് സാധിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം ഉമേഷിന്റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യവും അതായിരുന്നുവെന്ന് നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios