സംഭവത്തില്‍ കേസെടുത്തെന്ന്  പൊലീസ് അറിയിച്ചു. 

ഹൈദരാബാദ്: ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിനിടെ ശല്യപ്പെടുത്തിയ തെലുഗ് ടിവി താരത്തിനും സുഹൃത്തുക്കള്‍ക്കുമെതിരെ യുവാവ് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉപ്പല്‍ സ‍്റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് സണ്‍റൈസേഴ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ നടി പ്രശാന്തി, സുഹൃത്തുക്കളായ മറ്റ് അഞ്ച് പേരും മത്സരം കാണുന്നത് തടസ്സപ്പെടുത്തിയെന്നാണ് പരാതി. 

ചോദ്യം ചെയ്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചെന്നും യുവാവ് ആരോപിച്ചു. സംഭവത്തില്‍ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.