സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ യൂസഫ് പത്താനെ പുറത്താക്കിയാണ് ചഹാല്‍ നേട്ടത്തിലെത്തിയത്.

ബെംഗളൂരു: ഐപിഎല്ലില്‍ 100 വിക്കറ്റ് ക്ലബില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ യൂസഫ് പത്താനെ പുറത്താക്കിയാണ് ചഹാല്‍ നേട്ടത്തിലെത്തിയത്. 16-ാം ഓവറിലെ അഞ്ചാം പന്തില്‍ പത്താനെ, ഉമേഷ് യാദവിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

Scroll to load tweet…

ആര്‍സിബി ബാഡ്‌ജില്‍ ചുംബിച്ച ശേഷം കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയാണ് ചഹാല്‍ സന്തോഷം പ്രകടിപ്പിച്ചത്. പുറത്താകുമ്പോള്‍ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് യൂസഫ് പത്താന്‍ നേടിയത്. നാല് ഓവര്‍ എറിഞ്ഞ് പത്താനെ പുറത്താക്കാനായപ്പോള്‍ ചഹാല്‍ 24 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 

Scroll to load tweet…

ഐപിഎല്ലില്‍ വേഗതയില്‍ 100 വിക്കറ്റ് തികയ്‌ക്കുന്ന നാലാമത്തെ താരമാണ് യുസ്‌വേന്ദ്ര ചഹാല്‍. 84 മത്സരങ്ങളില്‍ നിന്നാണ് ചഹാലിന്‍റെ നേട്ടം. വെറും 70 മത്സരങ്ങളില്‍ 100 പേരെ പുറത്താക്കിയ ലസിത് മലിംഗയാണ് ഒന്നാം സ്ഥാനത്ത്. 82 മത്സരങ്ങളുമായി ഭുവനേശ്വര്‍ കുമാര്‍ രണ്ടാം സ്ഥാനത്തും 83 മത്സരങ്ങളുമായി അമിത് മിശ്രയും ആശിഷ് നെഹ്‌റയും മൂന്നാം സ്ഥാനത്തുമുണ്ട്.