ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് അവസാന മത്സരത്തിനൊരുങ്ങുന്ന ചെന്നൈയ്ക്ക്, കിങ്‌സ് ഇലവന്‍ പഞ്ചാബാണ് എതിരാളി. പ്ലേഓഫ് ഉറപ്പാക്കിയ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം അത്ര പ്രാധാന്യമുള്ളതൊന്നുമല്ല.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് അവസാന മത്സരത്തിനൊരുങ്ങുന്ന ചെന്നൈയ്ക്ക്, കിങ്‌സ് ഇലവന്‍ പഞ്ചാബാണ് എതിരാളി. പ്ലേഓഫ് ഉറപ്പാക്കിയ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരം അത്ര പ്രാധാന്യമുള്ളതൊന്നുമല്ല. അതുക്കൊണ്ടുതന്നെ പരീക്ഷണ ടീമിനെ ഇറക്കുമെന്നാണ് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് നല്‍കുന്ന സൂചന. 

ഫ്‌ളമിങ് തുടര്‍ന്നു... താരങ്ങളുടെ വര്‍ക്ക്‌ലോഡ് പരിഗണിക്കേണ്ടതുണ്ട്. മറ്റു ടീമുകളെ അപേക്ഷിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സീനിയര്‍ താരങ്ങളാണ് കളിക്കുന്നത്. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരം ജയിക്കാന്‍ വേണ്ടി മാത്രമാണ് കളിക്കുന്നത്. മത്സരം ലാഘവത്തിലെടുക്കില്ല. ധോണിയുടെ കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ഫ്‌ളെമിങ് കൂട്ടിച്ചേര്‍ത്തു. 

ഇന്ന് വൈകിട്ട് നാലിന് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ മൊഹാലിയിലാണ് മത്സരം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പഞ്ചാബിന് മുന്നേറാന്‍ സാധിക്കൂ.